< Back
Entertainment
അക്ഷയ് കുമാർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടക്കുന്ന വ്യക്തി; അഭിനന്ദിച്ച് ആദായ നികുതി വകുപ്പ്
Entertainment

അക്ഷയ് കുമാർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടക്കുന്ന വ്യക്തി; അഭിനന്ദിച്ച് ആദായ നികുതി വകുപ്പ്

Web Desk
|
25 July 2022 9:46 AM IST

ആദായ നികുതി വകുപ്പിന്റെ സർട്ടഫിക്കറ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

ബോളിവുഡിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് അക്ഷയ് കുമാർ. ഇപ്പോൾ രാജ്യത്തെ ഏറ്റവും കൂടുതൽ നികുതിയടക്കുന്ന വ്യക്തി എന്ന നിലയിൽ അക്ഷയ്കുമാറിന് ആദായ നികുതി വകുപ്പിന്റെ അംഗീകാരം കൂടി ലഭിച്ചിരിക്കുകയാണ്. അക്ഷയ് കുമാറിനെ അഭിനന്ദിച്ചു കൊണ്ടുള്ള ആദായ നികുതി വകുപ്പിന്റെ സർട്ടഫിക്കറ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഇദ്ദേഹത്തിന് അഭിനന്ദനം അറിയിച്ച് നിരവധി കമെൻറുകളാണ് വന്നിരിക്കുന്നത്. കനേഡിയൻ എന്ന് വിളിക്കുന്ന അക്ഷയ് കുമാർ സിനിമയിൽ നിന്ന് വലിയ വരുമാനം ഉണ്ടാക്കിയില്ലെങ്കിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിയടക്കുന്ന ആളായി മാറി എന്നാണ് ഒരാള്‍ കമെന്‍റ് ചെയ്തിരിക്കുന്നത്.

2023 ഫെബ്രുവരി 24-ന് പുറത്തിറങ്ങുന്ന 'സെൽഫി'യാണ് അക്ഷയ് കുമാറിന്റെ പുറത്തിറങ്ങാനുള്ള സിനിമ. ഇമ്രാൻ ഹാഷ്മി, ഡയാന പെന്റി, നുഷ്രത്ത് ബറൂച്ച എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഡ്രൈവിംഗ് ലൈസൻസ്' എന്ന മലയാള സിനിമയുടെ ഹിന്ദി റീമേക്കാണ് 'സെൽഫി'.

Similar Posts