< Back
Entertainment
ടോം ആന്‍റ് ജെറി തമാശയല്ല, അക്രമം, എന്‍റെ ആക്ഷൻ രം​ഗങ്ങൾ അതിൽ നിന്നെടുത്തത്; അക്ഷയ് കുമാര്‍
Entertainment

'ടോം ആന്‍റ് ജെറി തമാശയല്ല, അക്രമം, എന്‍റെ ആക്ഷൻ രം​ഗങ്ങൾ അതിൽ നിന്നെടുത്തത്'; അക്ഷയ് കുമാര്‍

Web Desk
|
11 Aug 2024 6:48 PM IST

പ്രശസ്ത കാർട്ടൂൺ 'ടോം ആന്‍റ് ജെറി' തമാശയല്ലെന്നും അതിലുള്ളത് അക്രമമാണെന്നും ബോളിവുഡ് താരം അക്ഷയ് കുമാർ. അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 'ഖേൽ ഖേൽ മേൻ'ന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് കൗതുകമുണർത്തുന്ന നിരീക്ഷണം അദ്ദേഹം പങ്കുവച്ചത്.

ചിത്രത്തിൽ അക്ഷയ് കുമാറിനൊപ്പം അഭിനയിച്ചിട്ടുള്ള ഫർദീൻ ഖാനാണ് ടോം ആന്റ് ജെറി തന്റെ ഇഷ്ട കോമഡി ചിത്രമാണെന്ന് പറഞ്ഞത്. പിന്നാലെ അക്ഷയ് കുമാർ ഇതിനെ തിരുത്തി രംഗത്ത് വരികയായിരുന്നു. ടോം ആന്റ് ജെറി തമാശയല്ല. അത് ആക്ഷനും അക്രമവുമാണ് എന്നായിരുന്നു അക്ഷയ് പറഞ്ഞത്. 'ഒരു രഹസ്യം കൂടി പറയാം. ഞാൻ അഭിനയിച്ച കുറേയേറെ ആക്ഷൻ രംഗങ്ങൾ ടോം ആന്‍റ് ജെറിയിൽ നിന്നും എടുത്തവയാണ്. അവരുടെ ആക്ഷൻ അവിശ്വസനീയമാണ്. ആ ഹെലികോപ്റ്റർ സീൻ മുഴുവൻ ടോം ആന്റ് ജെറിയിൽ നിന്നും എടുത്തതാണ്'- അക്ഷയ് കുമാർ പറഞ്ഞു. ആക്ഷൻ രംഗങ്ങൾക്കായി ആശ്രയിക്കുന്ന മറ്റൊന്ന് നാഷണൽ ജിയോഗ്രഫിക്ക് ആണ്. അവിടെ നമുക്ക് നല്ല ആക്ഷൻ കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അക്ഷയ് കുമാര്‍ ചിത്രം ഖേൽ ഖേൽ മേൻ ഈ മാസം 15 നാണ് റിലീസ് ആവുന്നത്. തപ്‌സി പന്നു, വാണി കപൂർ, അമ്മി വിർക്ക്, ഫർദീൻ ഖാൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുദാസർ അസീസ് ആണ്‌.

Similar Posts