< Back
Entertainment
Allu Arjun and Trivikrams fourth film is coming
Entertainment

അല്ലു അര്‍ജുനും ത്രിവിക്രമും ഒരുമിക്കുന്ന നാലാമത്തെ ചിത്രം ഒരുങ്ങുന്നു

Web Desk
|
3 July 2023 5:31 PM IST

ഇത്തവണ തെലുങ്ക് പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം തന്നെ ലോകസിനിമാപ്രേക്ഷകരെ മുഴുവനായും രസിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

സംവിധായകന്‍ ത്രിവിക്രമും ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും ഒരുമിക്കുന്ന നാലാമത്തെ ചിത്രം ഒരുങ്ങുന്നു. നേരത്തെ ഇരുവരും ഒന്നിച്ച ജൂലായി, സണ്‍ ഓഫ് സത്യമൂര്‍ത്തി, അലാ വൈകുണ്ഡപുരംലോ എന്നീ ചിത്രങ്ങളെല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഗുരുപൂര്‍ണമയുടെ അവസരത്തിൽ ഈ ഹിറ്റ്‌ ജോഡി തങ്ങളുടെ നാലാമത് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇത്തവണ തെലുങ്ക് പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം തന്നെ ലോകസിനിമാപ്രേക്ഷകരെ മുഴുവനായും രസിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും ഈ ചിത്രം എന്നാണു പ്രതീക്ഷ. മുൻ ചിത്രങ്ങളിലെ 'രവീന്ദ്ര നാരായണ്‍', 'വിരാജ് ആനന്ദ്', 'ബണ്ടു' തുടങ്ങിയ കഥാപാത്രങ്ങളെ അല്ലു അര്‍ജുന്‍ അവിസ്മരണീയമാക്കിയിട്ടുമുണ്ട്.

അല്ലു അര്‍ജുനും ത്രിവിക്രവുമായി ഹാരിക & ഹാസിനി ക്രിയേഷന്‍സ് ഒരിക്കല്‍ക്കൂടി ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ. അവര്‍ നിര്‍മിക്കുന്ന എട്ടാമത് ചിത്രമാണിത്. അല്ലു അര്‍ജുന്‍- ത്രിവിക്രം ജോഡിയില്‍ പുറത്തുവന്ന മൂന്നു ചിത്രങ്ങളും ഗംഭീര സ്കെയിലില്‍ നിര്‍മിച്ചത് ഇവരായിരുന്നു. ഇപ്പോള്‍ അന്തര്‍ദേശീയ പ്രേക്ഷകരെത്തന്നെ തൃപ്തിപ്പെടുത്തും വിധമുള്ള ഒരു ചിത്രമൊരുക്കാനാണ് അവര്‍ തുനിയുന്നത്.

ഹാരിക & ഹാസിനി ക്രിയേഷന്‍സിനൊപ്പം പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ ഗീത ആര്‍ട്ട്‌സും 'അലാ വൈകുണ്ഡപുരംലോ'യിലെ പോലെ ഈ ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കുവഹിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും സംബന്ധിച്ചുള്ള വിവരങ്ങളുടെ പ്രഖ്യാപനം ഉടന്‍തന്നെ ഉണ്ടാവും.

Similar Posts