< Back
Entertainment
പുഷ്പ 2ലുടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അല്ലു അർജുൻ
Entertainment

'പുഷ്പ 2'ലുടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അല്ലു അർജുൻ

Web Desk
|
27 Nov 2023 9:00 PM IST

ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന 'പുഷ്പ 2' 2024 ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും

അല്ലു അർജുന്റെ അഭിനയ ജീവിതത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ച ചിത്രമാണ് പുഷ്പ. ഇപ്പോഴിതാ ഇതിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങാനിരിക്കുന്ന പുഷ്പ 2ലെ അല്ലു അർജുന്റെ പ്രതിഫലം പുറത്തുവന്നിരിക്കുകയാണ്. ആരാധകരും സിനിമ പ്രേമികളും വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ 2. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന പുഷ്പ 2 2024 ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും.

തിയറ്റർ, ഓടിടി, സാറ്റലൈറ്റ,് ഡബ്ബിംഗ്, ഓഡിയോ റൈറ്റ്‌സസ് എന്നിവയുൾപ്പടെ പ്രീ സെയിൽസിൽ നിന്ന് ലഭിക്കുന്ന മൊത്തം വരുമാനത്തിന്റെ 33 ശതമാനം ഷെയർ അല്ലുഅർജുന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 330 കോടിയിലധികം രൂപ അല്ലു അർജുന് ലഭിക്കും. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അല്ലു അർജുൻ മാറും.

നിലവിൽ രജനികാന്താണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം. പുതിയ ചിത്രത്തിൽ 210 കോടി രൂപ താരം വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രഭാസ്, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവർ 150 മുതൽ 200 കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Similar Posts