< Back
Entertainment
അല്ലു അര്‍ജ്ജുന് കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍
Entertainment

അല്ലു അര്‍ജ്ജുന് കോവിഡ്; വീട്ടില്‍ നിരീക്ഷണത്തില്‍

Web Desk
|
28 April 2021 12:38 PM IST

ഈയിടെ വരെ പുഷ്പ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലായിരുന്നു അല്ലു

പ്രശസ്ത തെലുങ്ക് നടന്‍ അല്ലു അര്‍ജ്ജുന് കോവിഡ് 19 സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് താരം. എല്ലാവരും വീട്ടില്‍ തന്നെ കഴിയണമെന്നും സുരക്ഷിതരായിരിക്കണമെന്നും വാക്സിനെടുക്കണമെന്നും അല്ലു അര്‍ജ്ജുന്‍ ആവശ്യപ്പെട്ടു.

''എനിക്ക് കോവിഡ് പോസിറ്റീവാണ്. വീട്ടില്‍ നിരീക്ഷണത്തിലാണ്. ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എത്രയും പെട്ടെന്ന് പരിശോധന നടത്തണം. എന്‍റെ ആരാധകരും അഭ്യുദയ കാംക്ഷികളും പരിഭ്രമിക്കരുത്, ഞാന്‍ സുഖമായിരിക്കുന്നു. എല്ലാവരും വീട്ടില്‍ തന്നെ കഴിയുക'' അല്ലു ട്വിറ്ററില്‍ കുറിച്ചു.

ഈയിടെ വരെ പുഷ്പ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലായിരുന്നു അല്ലു. കോവിഡ് രണ്ടാം തരംഗം തീവ്രമായതോടെ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു. സുകുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. കള്ളക്കടത്തുകാരനായ പുഷ്പ രാജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അല്ലു അവതരിപ്പിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിലും പുഷ്പയില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഈയിടെ പുറത്തിറങ്ങിയ ട്രയിലര്‍ ഹിറ്റായിരുന്നു.

Similar Posts