< Back
Entertainment
റോക്കി ഭായിക്ക് കയ്യടിച്ച് പുഷ്പരാജ്
Entertainment

റോക്കി ഭായിക്ക് കയ്യടിച്ച് പുഷ്പരാജ്

Web Desk
|
22 April 2022 7:25 PM IST

യാഷിന്റെ പകിട്ടാർന്ന പ്രകടനത്തെയും അതിന്റെ തീവ്രതയെയും പ്രശംസിക്കുന്ന അല്ലു അർജുൻ സഞ്ജയ് ദത്തിന്റെ ആകർഷകമായ വില്ലൻ ഗെറ്റപ്പിനെയും രവീണ ടണ്ടന്റെ റാമിക സെന്നിനെയും ശ്രീനിധി ഷെട്ടിയെയും മറ്റെല്ലാ അഭിനേതാക്കളെയും പ്രശംസിക്കുന്നുണ്ട്

ഹൈദരാബാദ്: ഇന്ത്യൻ സിനിമയിലെ റെക്കോർഡുകൾ ഭേദിച്ച് കന്നഡ ചിത്രം കെ.ജി.എഫ് 2 മുന്നോട്ട് പോകുമ്പോൾ യാഷിന്റെ പ്രകടനത്തെ അഭിനന്ദിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ ട്വീറ്റ്. യാഷിന്റെ പകിട്ടാർന്ന പ്രകടനത്തെയും അതിന്റെ തീവ്രതയെയും പ്രശംസിക്കുന്ന അല്ലു അർജുൻ സഞ്ജയ് ദത്തിന്റെ ആകർഷകമായ വില്ലൻ ഗെറ്റപ്പിനെയും രവീണ ടണ്ടന്റെ റാമിക സെന്നിനെയും ശ്രീനിധി ഷെട്ടിയെയും മറ്റെല്ലാ അഭിനേതാക്കളെയും പ്രശംസിക്കുന്നുണ്ട്.

മികവാർന്ന പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ഒരുക്കിയ രവി ബസ്രൂരിനും ഭുവൻ ഗൗഡക്കും ഒപ്പം എല്ലാ സാങ്കേതിക വിദഗ്ധരോടുമുള്ള ബഹുമാനവും അറിയിക്കുന്നുവെന്നാണ് ട്വീറ്റ്.

'പ്രശാന്ത് നീൽ ഒരുക്കിയ ഒരു ഗംഭീര ഷോ ആണ് കെ.ജി.എഫ് ചാപ്റ്റർ 2. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോടും ബോധ്യത്തോടും എന്റെ ആദരവ്. ഈ സിനിമാ അനുഭവത്തിനും ഇന്ത്യൻ സിനിമയുടെ പതാക വാനോളം നിലനിർത്തിയതിനും എല്ലാവർക്കും നന്ദി.' ട്വീറ്റിന് താഴെ അല്ലു അർജുൻ കുറിച്ചു.

കെ.ജി.എഫ് ചാപ്റ്റർ 2 ഏഴ് ദിവസങ്ങൾ കൊണ്ട് സ്വന്തമാക്കിയത് 700 കോടിയാണ്. മേക്കിംഗിലെ മികച്ച നിലവാരവും ചടുലവും ആകർഷണീയവുമായ ആഖ്യാനവും കെജിഎഫിനെ പ്രേക്ഷകരുടെ പ്രിയപെട്ടതാക്കുന്നു. തിയറ്ററുകളിൽ വൻ വിജയമായി തീർന്ന കെജിഎഫ് ചാപ്റ്റർ 2ന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയാണ്. കന്നട, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളുടെ ഒടിടി അവകാശമാണ് ആമസോൺ സ്വന്തമാക്കിയത്.

Similar Posts