< Back
Entertainment

Entertainment
'''സിനിമയിലെ എവറസ്റ്റ് പർവ്വതത്തെ ആദ്യമായി നേരില്‍ കണ്ടു''; വൈറലായി അല്‍ഫോണ്‍സ് പുത്രന്‍റെ ട്വീറ്റ്
|11 Jan 2023 11:32 AM IST
വെള്ളിത്തിരയിലെ തന്റെ ഇഷ്ട താരത്തെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അൽഫോൺസ് പുത്രൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രിയ താരത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവെച്ചത്.
ചെന്നൈ: പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകനാണ് അൽഫോൺസ് പുത്രൻ. ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറം പ്രേമം വലിയ പ്രേക്ഷക പിന്തുണ നേടിയിരുന്നു. സമൂഹമാധ്യമങ്ങളിൽ വലിയ ഹൈപ്പുണ്ടാക്കാൻ ചിത്രത്തിനായി.
ഇപ്പോഴിതാ വെള്ളിത്തിരയിലെ തന്റെ ഇഷ്ട താരത്തെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അൽഫോൺസ് പുത്രൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രിയ താരത്തിനൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവെച്ചത്.
'സിനിമയിലെ എവറസ്റ്റ് പർവ്വതമായ കമൽഹസനെ ജീവിതത്തിലാദ്യമിയി നേരിൽ കണ്ടു. അദ്ദേഹത്തിന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി.അദ്ദേഹത്തിൽ നിന്ന് അഞ്ച് ആറ് ചെറിയ സിനിമാ പ്ലോട്ടുകൾ കേട്ടു. എന്റെ പോക്കറ്റ് ഡയറിയിൽ എതാനും വാക്കുകൾ കുറിച്ചെടുത്തു''. അൽഫോൺസ് പുത്രൻ ട്വീറ്റ് ചെയ്തു