< Back
Entertainment
ആമ്പലെ നീലാമ്പലെ ഹരിശങ്കർ മാജിക്കിൽ മറ്റൊരു പ്രണയഗാനം; ത്രയത്തിലെ ആദ്യഗാനം പുറത്ത്
Entertainment

'ആമ്പലെ നീലാമ്പലെ' ഹരിശങ്കർ മാജിക്കിൽ മറ്റൊരു പ്രണയഗാനം; ത്രയത്തിലെ ആദ്യഗാനം പുറത്ത്

Web Desk
|
3 March 2023 10:54 AM IST

മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരനാണ് സംഗീതം പകർന്നിരിക്കുന്നത്. കെ.എസ് ഹരിശങ്കർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന 'ത്രയം' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരനാണ് സംഗീതം പകർന്നിരിക്കുന്നത്. കെ.എസ് ഹരിശങ്കർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

'മുല്ലെ മുല്ലെ' എന്ന ഹിറ്റ് ഗാനത്തിന് ശേഷം അരുൺ മുരളീധരൻ-ഹരിശങ്കർ കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ ഗാനമാണ് ഇതെന്ന പ്രത്യേകതയും ഈ ഗാനത്തിന് ഉണ്ട്. ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയിൻ, അജു വർഗീസ്, നിരഞ് മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിൽ പ്രധാന കലാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, കാർത്തിക് രാമകൃഷ്ണൻ, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ, അനാർക്കലി മരിക്കാർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.



ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. 'ഗോഡ്സ് ഓൺ കൺട്രി' എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് 'ത്രയം'. സംഗീതം-അരുൺ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ, കല-സൂരജ് കുറവിലങ്ങാട്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ,വസ്ത്രാലങ്കാരം: സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ, മേക്കപ്പ്: പ്രദീപ്, അസിസ്റ്റന്റ് ഡയറക്ടർ: വിവേക്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ്: സഫി ആയൂർ, സ്റ്റിൽസ്: നവീൻ മുരളി, പരസ്യക്കല: ആന്റണി സ്റ്റീഫൻ, ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ: വിവേക്, സ്റ്റിൽസ്: നവീൻ മുരളി, പരസ്യക്കല: ആന്റണി സ്റ്റീഫൻ,പി.ആർഒ - എ. എസ് ദിനേശ്, ആതിര ദിൽജിത്ത്.





Similar Posts