Entertainment
Amitabh Bachchan

അമിതാഭ് ബച്ചന്‍

Entertainment

നടന്‍ അമിതാഭ് ബച്ചന് ഷൂട്ടിംഗിനിടെ പരിക്ക്

Web Desk
|
6 March 2023 10:30 AM IST

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്

മുംബൈ: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് സിനിമ ഷൂട്ടിംഗിനിടെ പരിക്കേറ്റു. വാരിയെല്ലിനാണ് പരിക്കേറ്റത് ഹൈദരാബാദില്‍ 'പ്രോജക്ട് കെ' എന്ന ചിത്രത്തിന്‍റെ ചിത്രീകരത്തിനിടെയാണ് അപകടം. താൻ ഇപ്പോൾ മുംബൈയിലെ വസതിയിൽ വിശ്രമിക്കുകയാണെന്ന് ബച്ചന്‍ തന്‍റെ ബ്ലോഗില്‍ കുറിച്ചു.

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്."ഹൈദരാബാദിൽ പ്രൊജക്ട് കെയുടെ ഷൂട്ടിംഗിനിടെ ഒരു ആക്ഷൻ ഷോട്ടിനിടെ എനിക്ക് പരിക്കേറ്റു. വാരിയെല്ല് പൊട്ടിയിട്ടുണ്ട്. ഷൂട്ടിംഗ് നിര്‍ത്തിവച്ചു. ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ ഡോക്ടർ കൺസൾട്ട് ചെയ്ത് സിടി സ്കാൻ ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങി. വിശ്രമത്തിനു നിര്‍ദേശിച്ചിട്ടുണ്ട്. അനങ്ങുമ്പോഴും ശ്വസിക്കുമ്പോഴും വേദനയുണ്ട്. സാധാരണ നിലയിലേക്ക് ആകാന്‍ കുറച്ചു ആഴ്ചകളെടുക്കും. വേദനക്കുള്ള മരുന്നുകളുണ്ട്. ഭേദമാകുന്നതു വരെ ഏറ്റെടുത്ത എല്ലാ ജോലികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജല്‍സയില്‍ വിശ്രമത്തിലാണ്. മൊബൈലില്‍ ലഭ്യമാണ്. വൈകിട്ട് ജല്‍സയുടെ മുന്നില്‍ വച്ച് ആരാധകരെ കാണാന്‍ എനിക്ക് സാധിക്കില്ല. അതുകൊണ്ട് നിങ്ങളാരും വരരുത്. വരാന്‍ ഉദ്ദേശിക്കുന്നവരെ അറിയിക്കുക'' ബച്ചന്‍ കുറിച്ചു.

അമിതാഭ് ബച്ചന്‍, പ്രഭാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രോജക്ട് തെ. ദീപിക പദുക്കോണ്‍,ദിഷ പഠാനി എന്നിവരാണ് മറ്റു താരങ്ങള്‍. തെലുങ്ക്,ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രം 500 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Similar Posts