< Back
Entertainment
ഈ 80ാം വയസിലും നിങ്ങള്‍ ജോലി ചെയ്യുന്നതെന്തിനാണ്? അഞ്ചു വയസുകാരന്‍റെ ചോദ്യം കേട്ട് അമിതാഭ് ബച്ചന്‍ ഞെട്ടി!
Entertainment

ഈ 80ാം വയസിലും നിങ്ങള്‍ ജോലി ചെയ്യുന്നതെന്തിനാണ്? അഞ്ചു വയസുകാരന്‍റെ ചോദ്യം കേട്ട് അമിതാഭ് ബച്ചന്‍ ഞെട്ടി!

Web Desk
|
20 July 2022 9:42 AM IST

ഒരു ക്യാമ്പയിനില്‍ പങ്കെടുത്തപ്പോഴാണ് അഞ്ചു വയസുകാരന്‍ തന്നോട് ഇങ്ങനെ ചോദിച്ചതെന്ന് ബച്ചന്‍ തന്‍റെ ബ്ലോഗില്‍ കുറിച്ചു

മുംബൈ: ഇന്ത്യന്‍ സിനിമയിലെ ക്ഷോഭിക്കുന്ന യുവത്വമെന്നാണ് അമിതാഭ് ബച്ചനെ വിശേഷിപ്പിക്കുന്നത്. ഈ 80ാം വയസിലും ഒരു യുവനടന്‍റെ ആവേശത്തോടെ ഇപ്പോഴും അദ്ദേഹം വെള്ളിത്തിരയില്‍ സജീവമാണ്. തനിക്ക് 80 ആയെന്ന് പറഞ്ഞപ്പോള്‍ വീട്ടിലിരിക്കാന്‍ ഒരു കുട്ടി ഉപദേശിച്ച സംഭവത്തെക്കുറിച്ച് പറയുകയാണ് ബിഗ്ബി. ഒരു ക്യാമ്പയിനില്‍ പങ്കെടുത്തപ്പോഴാണ് അഞ്ചു വയസുകാരന്‍ തന്നോട് ഇങ്ങനെ ചോദിച്ചതെന്ന് ബച്ചന്‍ തന്‍റെ ബ്ലോഗില്‍ കുറിച്ചു.

''ആര്‍.ബി.ഐ ക്യാമ്പയിനു വേണ്ടി ജോലി ചെയ്യുമ്പോഴാണ് അഞ്ചോ ആറോ വയസുള്ള ഒരു കുട്ടിയെ സെറ്റില്‍ വച്ചു കണ്ടത്. 'എക്സ്ക്യൂസ് മീ...നിങ്ങള്‍ക്കെത്ര വയസുണ്ട്' റിഹേഴ്സലിന്‍റെ സമയത്ത് അവന്‍ എന്നോട് ചോദിച്ചു. 80 എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഓ...നിങ്ങളെന്തിനാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്..എന്‍റെ അപ്പൂപ്പനും അമ്മൂമ്മയും വീട്ടിലിരുന്ന് വിശ്രമിക്കുകയാണ്..നിങ്ങളും അങ്ങനെ ചെയ്യൂ..അവന്‍ പറഞ്ഞു. ഞാനവനോട് ഒരു മറുപടിയും പറഞ്ഞില്ല. ആ അഞ്ചു വയസുകാരന്‍റെ തുറന്നുളള ചോദ്യം കേട്ട് ഞാനതിശയിച്ചു. ഷൂട്ടിംഗ് അവസാനിച്ചപ്പോള്‍ അവനോട് യാത്ര പറഞ്ഞു. ഒപ്പം ചിത്രങ്ങളെടുക്കുകയും ഓട്ടോഗ്രാഫ് കൊടുക്കുകയും ചെയ്തു. സെറ്റില്‍ നിന്നും പോകാന്‍ അവന് മനസിലുണ്ടായിരുന്നില്ല. അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് അവന്‍ പോയത്. അവന്‍റെ ചോദ്യം എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു.

ഒരു ക്യാമ്പയിനില്‍ പങ്കെടുത്തപ്പോഴാണ് അഞ്ചു വയസുകാരന്‍ തന്നോട് ഇങ്ങനെ ചോദിച്ചതെന്ന് ബച്ചന്‍ തന്‍റെ ബ്ലോഗില്‍ കുറിച്ചുഅയന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്രയാണ് ബച്ചന്‍റെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, നാഗാര്‍ജുന എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്തംബര്‍ 9നാണ് ചിത്രത്തിന്‍റെ റിലീസ്. വികാസ് ബഹലിന്‍റെ ഗുഡ്‌ബൈ, പ്രഭാസും ദീപിക പദുക്കോണും അഭിനയിക്കുന്ന പ്രൊജക്‌റ്റ് കെ. ബിഗ് ബി സൂരജ് ബർജാത്യ ചിത്രമായ ഉഞ്ചൈ എന്നിവയാണ് ബിഗ്ബിയുടെ മറ്റു ചിത്രങ്ങള്‍. അതേസമയം ബച്ചന്‍ അവതാരകനായ കോന്‍ ബനേഗ ക്രോര്‍പതി സീസണ്‍ 14 ഉടൻ തന്നെ സോണി ടിവിയിൽ പ്രീമിയർ ചെയ്യും.

Related Tags :
Similar Posts