< Back
Entertainment

Entertainment
രണ്ടാം തവണയും കോവിഡ് പോസിറ്റീവായി അമിതാഭ് ബച്ചൻ
|24 Aug 2022 6:34 PM IST
ഇതിന് മുമ്പ് 2020ലാണ് താരം കോവിഡ് പോസിറ്റീവാകുന്നത്
മുംബൈ: രണ്ടാം തവണയും കോവിഡ് പോസിറ്റീവായി ബിഗ്ബി അമിതാഭ് ബച്ചൻ. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം വാർത്ത പങ്കു വച്ചത്. താൻ കോവിഡ് പോസിറ്റീവ് ആയെന്നും താനുമായി സമ്പർക്കം പുലർത്തിയവരെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ബച്ചൻ ട്വിറ്ററിൽ കുറിച്ചു.
ഇതിന് മുമ്പ് 2020ലാണ് താരം കോവിഡ് പോസിറ്റീവാകുന്നത്. തുടർന്ന് മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യറായുമുൾപ്പടെയുള്ള കുടുംബാംഗങ്ങളെയും കോവിഡ് ബാധിച്ചിരുന്നു.
'കോൻ ബനേഗ ക്രോർപതി'യുടെ പുതിയ സീസൺ ഷൂട്ടിംഗ് നടക്കവേയാണ് താരം വീണ്ടും കോവിഡ് ബാധിതനായത്. രൺബീർ കപൂറിനും ആലിയ ഭട്ടിനുമൊപ്പമഭിനയിച്ച 'ബ്രഹ്‌മാസ്ത്ര'യാണ് അമിതാഭ് ബച്ചന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.