< Back
Entertainment
Amma show rehersal camp begins
Entertainment

'അമ്മ ഷോ' റിഹേഴ്സൽ ക്യാമ്പിന് തുടക്കം; മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

Web Desk
|
28 July 2023 5:23 PM IST

'അമ്മ'യിലെ 120ൽ പരം അംഗങ്ങളാണ് ഷോയിൽ പങ്കെടുക്കുന്നത്

മഴവിൽ മനോരമയും താരസംഘടനയായ 'അമ്മ'യും ചേർന്ന് സംഘടിപ്പിക്കുന്ന "മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് - 2023"ന്റെ റിഹേഴ്സൽ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ മമ്മൂട്ടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 'അമ്മ'യിലെ 120ൽ പരം അംഗങ്ങളാണ് ഷോയിൽ പങ്കെടുക്കുന്നത്.

ചടങ്ങിൽ ട്രഷറർ സിദ്ധിഖ് സ്വാഗതപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഇടവേള ബാബു, ജഗദീഷ് എന്നിവർ സംസാരിച്ചു. ലാൽ, ബാബുരാജ്, മഞ്ജു പിള്ള, രചന നാരായണൻ കുട്ടി, ടിനി ടോം. എം.എം ടിവി പ്രോഗ്രാം ഹെഡ് ജൂഡ് അട്ടിപ്പേറ്റി, പ്രോഗ്രാം ഡെപ്യൂട്ടി ഹെഡ് സതീഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ഓണത്തിനോടനുബന്ധിച്ച് ആഗസ്റ്റ് മാസം ശനി, ഞായർ ദിവസങ്ങളിൽ മഴവിൽ മനോരമയിലാണ് ഷോ സംപ്രേഷണം ചെയ്യുന്നത്. ഇടവേള ബാബു ആണ് ഷോയുടെ സംവിധാനം.

Related Tags :
Similar Posts