< Back
Entertainment
മോശം കമന്‍റുകള്‍ അയക്കുന്ന പ്രൊഫൈലുകൾ സേവ് ചെയ്യുന്നുണ്ട്; നിയമ നടപടി സ്വീകരിക്കുമെന്ന് അമൃത സുരേഷ്
Entertainment

മോശം കമന്‍റുകള്‍ അയക്കുന്ന പ്രൊഫൈലുകൾ സേവ് ചെയ്യുന്നുണ്ട്; നിയമ നടപടി സ്വീകരിക്കുമെന്ന് അമൃത സുരേഷ്

Web Desk
|
3 Oct 2022 10:06 AM IST

കഴിഞ്ഞ ദിവസം അമൃതയുടെ സഹോദരിയും ​ഗായികയുമായ അഭിരാമി ലൈവ് വീഡിയോയിൽ എത്തി തനിക്കെതിരെയും സഹോദരിക്കെതിരെയും ഉണ്ടാകുന്ന സൈബർ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ഗായിക അമൃത സുരേഷ്. മോശം കമന്‍റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുകയും അത് അയക്കുന്ന പ്രൊഫൈലുകൾ സേവ് ചെയ്യുന്നുണ്ടെന്നും അമൃത പറഞ്ഞു. ഇത് പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും അവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അമൃത ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം അമൃതയുടെ സഹോദരിയും ​ഗായികയുമായ അഭിരാമി ലൈവ് വീഡിയോയിൽ എത്തി തനിക്കെതിരെയും സഹോദരിക്കെതിരെയും ഉണ്ടാകുന്ന സൈബർ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്‍റായി വരുന്നതെന്നും താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും അഭിരാമി വ്യക്തമാക്കിയിരുന്നു.

സംഗീത സംവിധായകന്‍ ഗോപീസുന്ദറിനൊപ്പം ജീവിതം തുടങ്ങിയതിനു പിന്നാലെയാണ് അമൃതക്കെതിരെ സൈബര്‍ ആക്രമണം ഉയര്‍ന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവയ്ക്കുമ്പോഴെല്ലാം മോശം കമന്‍റുകളാണ് പ്രത്യക്ഷപ്പെടാറുള്ളത്.

Similar Posts