< Back
Entertainment
Angry Nana Patekar Whacks Fan

നാനാ പടേക്കര്‍ ആരാധകനെ തല്ലുന്ന ദൃശ്യം

Entertainment

ഷൂട്ടിംഗിനിടെ സെല്‍ഫി എടുക്കാനെത്തിയ ആരാധകനെ മര്‍ദ്ദിച്ച് നാനാ പടേക്കര്‍; വീഡിയോ

Web Desk
|
15 Nov 2023 10:44 AM IST

ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ ഒരു യുവാവ് ഓടിയെത്തി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു

വാരാണസി: താരങ്ങള്‍ എവിടെപ്പോയാലും അവിടെയെല്ലാം ആരാധകരുമുണ്ടാകും. ആരാധന മൂത്ത് അവരെ തൊടുന്നവരും പിച്ചുന്നവരും സെല്‍ഫി എടുക്കുന്നവരുമുണ്ടാകും. ഷൂട്ടിംഗിനിടെ അനുവാദമില്ലാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ മര്‍ദിക്കുന്ന നടന്‍ നാനാ പടേക്കറുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ ഒരു യുവാവ് ഓടിയെത്തി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട് രോഷാകുലനാണ് താരം തലയില്‍ അടിച്ചു. ഷൂട്ടിംഗ് ടീമിലുണ്ടായിരുന്ന ഒരാള്‍ ഇയാളെ കഴുത്തിന് പിടിച്ച് പുറത്താക്കുകയും ചെയ്തു. നാനാ പടേക്കര്‍ കൈ ചൂണ്ടി ആരാധകനെ ശാസിക്കുന്നതും വീഡിയോയില്‍ കാണാം. വിവേക് അഗ്നിഹോത്രിയുടെ വാക്സിന്‍ വാര്‍, ഗദ്ദര്‍ 2 എന്നിവയാണ് പടേക്കര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രങ്ങള്‍.

Similar Posts