< Back
Entertainment
അനിഖ സുരേന്ദ്രൻ ഇനി നായിക; ഓഹ് മൈ ഡാർലിംഗിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത് മെഗാ സ്റ്റാര്‍ മമ്മൂട്ടി
Entertainment

അനിഖ സുരേന്ദ്രൻ ഇനി നായിക; 'ഓഹ് മൈ ഡാർലിംഗിന്‍റെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത് മെഗാ സ്റ്റാര്‍ മമ്മൂട്ടി

ijas
|
27 Aug 2022 7:09 PM IST

അനിഖ സുരേന്ദ്രൻ ആദ്യമായി മലയാളത്തിൽ നായികയാകുന്ന ചിത്രമാണ് 'ഓഹ് മൈ ഡാർലിംഗ്'

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം അനിഖ സുരേന്ദ്രൻ ആദ്യമായി മലയാളത്തിൽ നായികയാകുന്ന 'ഓഹ് മൈ ഡാർലിംഗ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. മുൻപെങ്ങും പറയാത്ത മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓഹ് മൈ ഡാർലിംഗിന്‍റെ അടിസ്ഥാന പ്രമേയമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ആഷ് ട്രീ വെഞ്ചേഴ്സിന്‍റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്‍റെ നിർമ്മാണം. ആൽഫ്രഡ്‌ ഡി സാമുവൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്‍റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ജിനീഷ് കെ ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടര്‍ വിജീഷ് പിള്ള ആണ്.

ചീഫ് അസ്സോസിയേറ്റ്-അജിത് വേലായുധൻ, മ്യൂസിക്ക്-ഷാൻ റഹ്‌മാൻ, ക്യാമറ-അൻസാർ ഷാ, എഡിറ്റർ-ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി സുശീലൻ, ആർട്ട്-അനീഷ് ഗോപാൽ, കോസ്റ്റ്യൂം-സമീറ സനീഷ്, മേക്കപ്പ്-റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനോദ് എസ്, വരികൾ-വിനായക് ശശികുമാർ, ഡിസൈൻ കൺസൾട്ടന്‍റ്സ്- പോപ്കോൺ, പോസ്റ്റർ ഡിസൈൻ-യെല്ലോ ടൂത്ത്സ്, സ്റ്റിൽസ്-ബിജിത് ധർമ്മടം, അക്കൗണ്ട്സ് മാനേജർ-ലൈജു ഏലന്തിക്കര, പി.ആർ.ഒ-ആതിര ദിൽജിത്ത്.

Similar Posts