< Back
Entertainment

Entertainment
'വർഷങ്ങൾക്കു ശേഷ'ത്തിന് പിന്നാലെ വീണ്ടും ഒരു വിനീത് ചിത്രം; ഒപ്പം കൂടാൻ ഷാനും ജോമോൻ ടി.ജോണും
|15 Jun 2024 6:18 PM IST
ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ്
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ നായകരാക്കി ഒരുക്കിയ വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ വിനീത് ശ്രീനിവാസന്റേതായി പുതിയൊരു ചിത്രമെത്തുന്നു. വിനീത് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ്.
വിനീതിന്റെ മുൻ ചിത്രങ്ങളായ 'വർഷങ്ങൾക്കു ശേഷം', 'ഹൃദയം' എന്നിവ നിർമ്മിച്ചതും വിശാഖ് സുബ്രഹ്മണ്യം തന്നെയാണ്. ഒരു ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഛായാഗ്രാഹകൻ ജോമോൻ ടി ജോണും വിനീതിനൊപ്പം ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.