< Back
Entertainment
നിഗൂഢതയുമായി അനു സിതാര ചിത്രം... ട്രെയിലര്‍ പുറത്ത്
Entertainment

നിഗൂഢതയുമായി അനു സിതാര ചിത്രം... ട്രെയിലര്‍ പുറത്ത്

Web Desk
|
27 Oct 2021 8:45 PM IST

അനു സിതാരയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് വനം

അനു സിതാര നായികയായെത്തുന്ന തമിഴ് ചിത്രം വനത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. വെട്രിയാണ് നായകന്‍. സ്മൃതി വെങ്കട് മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും ശ്രീകണ്ഠൻ ആനന്ദ് ആണ്.

ഗോൾഡൻ സ്റ്റാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ​ഗ്രേസ് ജയന്തി റാണി, ജെപി അമലൻ, ജെപി അലക്സ് എന്നിവർ ചേർന്നാണ് നിർമാണം. വിക്രം മോഹനാണ് ഛായാ​ഗ്രഹണം. പ്രകാശ് മബ്ബു ആണ് ചിത്രസംയോജനം. റോൺ ഏതൻ യോഹന്‍റെതാണ് സംഗീതം.

അനു സിതാരയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് വനം. മമ്മൂട്ടി നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കമാണ് അനു സിതാര നായികയായി തിയറ്ററിൽ എത്തിയ അവസാന ചിത്രം. ഒടിടി റിലീസായി പ്രദർശനത്തിനെത്തിയ മണിയറയിലെ അശോകനില്‍ അതിഥി വേഷത്തിലും അനു സിതാര എത്തിയിരുന്നു. ട്വല്‍ത്ത് മാന്‍, വാതില്‍, ദുനിയാവിന്റെ ഒരറ്റത്ത്, മോമോ ഇന്‍ ദുബൈ തുടങ്ങി നിരവധി സിനിമകളാണ് അനു സിതാരയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Related Tags :
Similar Posts