< Back
Entertainment
അവള്‍ക്കൊരു കുഴപ്പവുമില്ല, സുഖമായിരിക്കുന്നു, ദയവ് ചെയ്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; ഭാര്യയുടെ മരണവാര്‍ത്തയില്‍ പ്രതികരണവുമായി അനുപം ഖേര്‍
Entertainment

അവള്‍ക്കൊരു കുഴപ്പവുമില്ല, സുഖമായിരിക്കുന്നു, ദയവ് ചെയ്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; ഭാര്യയുടെ മരണവാര്‍ത്തയില്‍ പ്രതികരണവുമായി അനുപം ഖേര്‍

Web Desk
|
8 May 2021 9:18 AM IST

കിരണിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റാണ്. അവള്‍ സുഖമായിരിക്കുന്നു

ഭാര്യയും നടിയും ബി.ജെ.പി എം.പിയുമായ കിരണ്‍ ഖേറിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി നടന്‍ അനുപം ഖേര്‍. കിരണ്‍ ആരോഗ്യവതിയായിരിക്കുമെന്നും രണ്ടാം ഡോസ് വാക്സിന്‍ ഉടന്‍ സ്വീകരിക്കുമെന്നും അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചു.

''കിരണിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റാണ്. അവള്‍ സുഖമായിരിക്കുന്നു. ഉച്ചക്ക് ശേഷം രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിക്കും. ദയവ് ചെയ്ത് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. നന്ദി. എല്ലാവരും സുരക്ഷിതരായിരിക്കുക'' താരം ട്വിറ്ററില്‍ കുറിച്ചു.

തുടര്‍ന്ന് അദ്ദേഹവും ഭാര്യയും രണ്ടാം ഡോസ് വാക്സിനും സ്വീകരിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ക്യാന്‍സര്‍ ബാധിതയാണ് കിരണ്‍. കഴിഞ്ഞ ഏപ്രിലില്‍ ഭാര്യക്ക് ക്യാന്‍സറാണെന്ന വിവരം അനുപം ഖേര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. 1985ലാണ് അനുപവും കിരണും വിവാഹിതരാകുന്നത്. 2014ലാണ് കിരണ്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ഇരുവരുടെയും മകന്‍ ശികേന്ദര്‍ സിംഗും നടനാണ്.

View this post on Instagram

A post shared by Anupam Kher (@anupampkher)

Similar Posts