< Back
Entertainment
anurag kashyap- vijay sethupathi
Entertainment

'മകളുടെ വിവാഹച്ചെലവ് താങ്ങാൻ പറ്റില്ലായിരുന്നു, വിജയ് സേതുപതിയാണ് സഹായിച്ചത്'; അനുരാഗ് കശ്യപ്

Web Desk
|
12 May 2025 8:00 PM IST

ഇമൈക്ക നൊഡികള്‍ ചിത്രത്തിന് ശേഷം ഒരുപാട് തെന്നിന്ത്യന്‍ സിനിമകളുടെ ഓഫറുകള്‍ എനിക്ക് വന്നു കൊണ്ടേയിരുന്നു

ചെന്നൈ: മകള്‍ ആലിയയുടെ വിവാഹത്തിന് പണം തികയാതെ വന്നപ്പോള്‍ സഹായിച്ചത് നടന്‍ വിജയ് സേതുപതിയാണെന്ന് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. വിജയ് സേതുപതി ചിത്രം ‘മഹാരാജ’യിലെ വേഷം സാമ്പത്തികമായി തനിക്ക് താങ്ങാവുകയായിരുന്നു എന്നാണ് അനുരാഗ് കശ്യപ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

''ഇമൈക്ക നൊഡികള്‍ ചിത്രത്തിന് ശേഷം ഒരുപാട് തെന്നിന്ത്യന്‍ സിനിമകളുടെ ഓഫറുകള്‍ എനിക്ക് വന്നു കൊണ്ടേയിരുന്നു. എന്നാല്‍ ഞാന്‍ നിരസിച്ചു. പിന്നീട് ‘കെന്നഡി’ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനിടെ എന്‍റെ അയല്‍ക്കാരന്‍റെ വീട്ടില്‍ വച്ച് വിജയ് സേതുപതിയെ കണ്ടു. എനിക്ക് വേണ്ടി ഒരു നല്ല തിരക്കഥയുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആദ്യം ഞാന്‍ നോ പറഞ്ഞു.”

പക്ഷെ കെന്നഡിയില്‍ അദ്ദേഹം എന്നെ സഹായിച്ചു. അതുകൊണ്ട് സിനിമയില്‍ അദ്ദേഹത്തിന് ഞാന്‍ താങ്ക്‌സ് കാര്‍ഡ് കൊടുത്തു. പിന്നീട് ആലിയയുടെ വിവാഹച്ചെലവുകളെ കുറിച്ച് സംസാരിച്ചപ്പോള്‍ മഹാരാജയിലെ വേഷം തന്ന് സഹായിച്ചു. അടുത്ത വര്‍ഷം മകളുടെ വിവാഹം നടത്തണം, ചെലവുകള്‍ താങ്ങാന്‍ കഴിയില്ലെന്ന് തോന്നുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.

ഞങ്ങള്‍ നിങ്ങളെ സഹായിക്കുമെന്ന് വിജയ് പറഞ്ഞു. അങ്ങനെയാണ് മഹാരാജ സംഭവിക്കുന്നത്” അനുരാഗ് പറയുന്നു. അതേസമയം, 20 കോടി ബജറ്റില്‍ ഒരുക്കിയ മഹാരാജ ബോക്‌സ് ഓഫീസില്‍ 190 കോടി രൂപ നേടിയിരുന്നു. 2024 ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിൽ ഒന്നായിരുന്നു മഹാരാജ.

കഴിഞ്ഞ വര്‍ഷം മുംബൈയിൽ വച്ചായിരുന്നു ആലിയയുടെ വിവാഹം. നാഗ ചൈതന്യ, ശോഭിത ധുലിപാല, അഭിഷേക് ബച്ചൻ, അനന്തരവൻ അഗസ്ത്യ നന്ദ, സുഹാന ഖാൻ, നവാസുദ്ദീൻ സിദ്ദിഖി, ബോബി ഡിയോൾ എന്നിവരുൾപ്പെടെയുള്ള വൻതാരനിര തന്നെ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

Similar Posts