< Back
Entertainment
എസ്.ഐ ആനന്ദ് ഇനി ഒ.ടി.ടിയിൽ; അന്വേഷിപ്പിൻ കണ്ടെത്തും സ്ട്രീമിങ് ഉടൻ
Entertainment

എസ്.ഐ ആനന്ദ് ഇനി ഒ.ടി.ടിയിൽ; 'അന്വേഷിപ്പിൻ കണ്ടെത്തും' സ്ട്രീമിങ് ഉടൻ

Web Desk
|
1 March 2024 7:04 PM IST

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഫെബ്രുവരി ഒൻപതിനായിരുന്നു തിയേറ്ററുകളിലെത്തിയത്.

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് എട്ടിന് നെറ്റ്‍ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാവും.

തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം ഫെബ്രുവരി ഒൻപതിനായിരുന്നു തിയേറ്ററുകളിലെത്തിയത്. ചിത്രത്തിൽ ആനന്ദ് നാരായണന്‍ എന്ന എസ്.ഐ കഥാപാത്രമായാണ് ടൊവിനോ എത്തിയത്.

സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യ സുവി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തങ്കം എന്ന സിനിമയ്ക്ക് ശേഷം ഗൗതം ശങ്കർ ഛായാഗ്രാഹകനായെത്തിയ സിനിമയുടെ എഡിറ്റിങ് സൈജു ശ്രീധറും സംഗീതം സന്തോഷ് നാരായണനും കലാ സംവിധാനം ദിലീപ് നാഥുമാണ് നിർവഹിച്ചത്.

Similar Posts