< Back
Entertainment
എ.ആർ റഹ്മാന്‍റെ മകളും ഗായികയുമായ ഖദീജ വിവാഹിതയാകുന്നു
Entertainment

എ.ആർ റഹ്മാന്‍റെ മകളും ഗായികയുമായ ഖദീജ വിവാഹിതയാകുന്നു

ijas
|
2 Jan 2022 5:53 PM IST

രജനികാന്ത് നായകനായി പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം എന്തിരനിലൂടെയാണ് ഖജീദയുടെ ആലാപന അരങ്ങേറ്റം

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‍മാന്‍റെ മകള്‍ ഖദീജ റഹ്‍മാന്‍ വിവാഹിതയാകുന്നു. സംരംഭകനും ഓഡിയോ എഞ്ചിനീയറുമായ റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദ് ആണ് വരന്‍. വിവാഹനിശ്ചയ വിവരം ഖദീജ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചത്.ഖദീജയുടെ ജന്മദിനമായ ഡിസംബർ 29ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയച്ചടങ്ങുകൾ നടന്നത്. വിവാഹ തിയ്യതി വൈകാതെ തന്നെ പ്രഖ്യാപിക്കും.

View this post on Instagram

A post shared by 786 Khatija Rahman (@khatija.rahman)

ഖദീജ, റഹീമ, എ.ആര്‍ അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആര്‍ റഹ്മാന്‍-സൈറാബാനു ദമ്പതികള്‍ക്കുള്ളത്. ഖദീജ നിരവധി തമിഴ് സിനിമകള്‍ക്ക് ഗാനം ആലപിച്ചിട്ടുണ്ട്. രജനികാന്ത് നായകനായി പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം എന്തിരനിലൂടെയാണ് ഖജീദയുടെ ആലാപന അരങ്ങേറ്റം. പുതിയ മനിത എന്ന ഗാനമാണ് എന്തിരനില്‍ ഖദീജ ആലപിച്ചത്.

ബൂര്‍ഖ ധരിച്ച് പുറത്തിറങ്ങുന്ന ഖദീജയെ എഴുത്തുകാരി തസ്‍ലീമാ നസ്റിന്‍ പരിഹസിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഖദീജയുടെ ബൂര്‍ഖ അസ്വസ്ഥപ്പെടുത്തുന്നുവെന്നായിരുന്നു തസ്‍ലീമാ നസ്‍റിന്‍റെ പരാമര്‍ശം. എന്ത് ധരിക്കണമെന്നത് തന്‍റെ തെരഞ്ഞെടുപ്പാണെന്നായിരുന്നു തസ്‍ലീമാ നസ്‍റിനോടുള്ള ഖദീജയുടെ പ്രതികരണം. ഈ രാജ്യത്ത് എന്തെല്ലാം പ്രശ്‌നങ്ങള്‍ നടക്കുന്നു, എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ ചര്‍ച്ചയെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദുര്‍ബലയാകുകയോ ജീവിതത്തില്‍ എടുത്ത തെരഞ്ഞെടുപ്പുകളില്‍ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന കാര്യങ്ങളില്‍ സന്തുഷ്ടയാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും ഖദീജ വ്യക്തമാക്കി.

Similar Posts