< Back
Entertainment

Entertainment
ഗായകൻ അർജിത് സിങ്ങിന്റെ മാതാവ് കോവിഡ് ബാധിച്ചു മരിച്ചു
|20 May 2021 5:20 PM IST
കൊൽക്കത്തയിൽ ചികിത്സയിലായിരുന്നു അര്ജിതിന്‍റെ മാതാവ് അതിഥി സിങ്
ഗായകൻ അർജിത് സിങ്ങിന്റെ മാതാവ് അതിഥി സിങ് കോവിഡ് ബാധിച്ചു മരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം.
കഴിഞ്ഞ മാസമാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അതിഥി സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾക്ക് മുൻപ് കോവിഡ് നെഗറ്റീവായിരുന്നെങ്കിലും അനുബന്ധമായ സങ്കീർണതകളെ തുടർന്ന് ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു. ഇന്നലെ ആരോഗ്യസ്ഥിതി വഷളാകുകയും ഇന്നു രാവിലെ പതിനൊന്നോടെ മരണം സംഭവിക്കുകയും ചെയ്‌തെന്ന് കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
നടി സ്വാസ്തിക മുഖർജിയും ചലച്ചിത്ര നിർമാതാവ് ശ്രീജിത് മുഖർജിയുമാണ് അർജിത് സിങ്ങിന്റെ മാതാവിനെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അതിഥി സിങ്ങിന് രക്തം ആവശ്യപ്പെട്ടായിരുന്നു സമൂഹമാധ്യമങ്ങളിൽ ഇവർ പോസ്റ്റ് ചെയ്തത്.