< Back
Entertainment
സൂപ്പർ ശരണ്യക്ക് ശേഷം അർജുൻ അശോകനും അനശ്വരയും; പ്രണയ വിലാസം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Entertainment

സൂപ്പർ ശരണ്യക്ക് ശേഷം അർജുൻ അശോകനും അനശ്വരയും; 'പ്രണയ വിലാസം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Web Desk
|
30 Dec 2022 8:17 PM IST

നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു, മിയ, ഹക്കീം ഷാ തുടങ്ങിയവരും അഭിനയിക്കുന്നു

സൂപ്പർ ഹിറ്റായ 'സൂപ്പർ ശരണ്യ' എന്ന ചിത്രത്തിനു ശേഷം അർജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'പ്രണയ വിലാസം' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു, മിയ, ഹക്കീം ഷാ, മനോജ് കെ.യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചാവറ ഫിലിംസിന്‍റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. ഗ്രീൻ റൂം അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം, സുനു എ.വി എന്നിവർ ചേർന്ന് എഴുതുന്നു.

സുഹൈൽ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. എഡിറ്റിംഗ്-ബിനു നെപ്പോളിയന്‍. കലാസംവിധാനം-രാജേഷ് പി വേലായുധന്‍. മേക്കപ്പ്-റോണക്‌സ് സേവ്യർ. വസ്ത്രാലങ്കാരം-സമീറ സനീഷ്. സൗണ്ട് ഡിസൈൻ-ശങ്കരന്‍ എ.എസ്, കെ സി സിദ്ധാര്‍ത്ഥന്‍. സൗണ്ട് മിക്‌സ്-വിഷ്ണു സുജാത. പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ഷബീര്‍ മലവട്ടത്ത്. ചീഫ് അസോസിയേറ്റ്-സുഹൈല്‍ എം. കളറിസ്റ്റ്-ലിജു പ്രഭാകര്‍. സ്റ്റില്‍സ്-നിദാദ് കെ എൻ. ടൈറ്റില്‍ ഡിസൈൻ-കിഷോർ ബാബു വയനാട്. പോസ്റ്റര്‍ ഡിസൈനർ-യെല്ലോ ടൂത്ത്. പി.ആർ.ഒ-എ.എസ് ദിനേശ്.

Similar Posts