Entertainment
Entertainment

അർജുൻ അശോകൻ, മാത്യു തോമസ് ചിത്രം 'ബ്രോമാൻസ്' ട്രെയ്ലർ പുറത്ത്

Web Desk
|
31 Jan 2025 7:06 PM IST

ചിത്രം വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14 ന് തിയേറ്ററുകളിലെത്തും

ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോമാൻസിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് തിയേറ്ററുകളിലെത്തുന്നത്.


ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള ട്രെയ്ലറിൽ മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അർജുൻ അശോകൻ, സം​ഗീത് പ്രതാപ്, മഹിമ നമ്പ്യാർ എന്നിവരെല്ലാം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിനു പപ്പുവിന്റെ ശബ്ദവും ബാക്ക്​ഗ്രൗണ്ടിൽ കേൾക്കാം. കലാഭവൻ ഷാജോൺ, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

അഡിയോസ് അമിഗോ എന്ന ചിത്രത്തിനു ശേഷം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുന്ന ചിത്രമാണ് ബ്രോമാൻസ്, ഫഹദ് ഫാസിലിനെ നായകനാക്കി ഓടും കുതിര ചാടും കുതിര എന്ന ചിത്രവും ആഷിക് ഉസ്മാൻ പ്രൊഡക്ഷന്സിന്റെ ബാനറിൽ ചിത്രീകരണം പുരോഗമിക്കുന്നു.



ബ്രോമാൻസിനായി ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. സം​ഗീത രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് - ചമൻ ചാക്കോ, ക്യാമറ - അഖിൽ ജോർജ്‌, ആർട്ട്‌ - നിമേഷ് എം താനൂർ, മേക്കപ്പ് - റോണേക്സ് സേവ്യർ, കോസ്‌റ്റ്യും - മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് - രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ - യെല്ലോ ടൂത്, വിതരണം - സെൻട്രൽ പിക്ചർസ്, പി.ആർ.ഓ - റിൻസി മുംതാസ്, സീതലക്ഷ്മി,ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

Related Tags :
Similar Posts