< Back
Entertainment
നിനക്കൊപ്പമുളള ജീവിതം എന്നും മനോഹരം; വിവാഹ വാർഷികത്തിൽ പഴയകാല ചിത്രം പങ്കുവെച്ച് അർജുൻ സർജ
Entertainment

'നിനക്കൊപ്പമുളള ജീവിതം എന്നും മനോഹരം'; വിവാഹ വാർഷികത്തിൽ പഴയകാല ചിത്രം പങ്കുവെച്ച് അർജുൻ സർജ

Web Desk
|
8 Feb 2022 5:19 PM IST

1988ലാണ് അർജുനും നിവേദിതയും വിവാഹിതരാകുന്നത്. ഐശ്വര്യ, അഞ്ജന എന്നിവരാണ് ഇരുവരുടെയും മക്കൾ

മുപ്പത്തിനാലാം വിവാഹ വാര്‍ഷികത്തില്‍ ഭാര്യയ്‌ക്കൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ച് നടന്‍ അര്‍ജുന്‍ സര്‍ജ. നിനക്കൊപ്പമുള്ള ജീവിതം എന്നും മനോഹരം എന്നാണ് അര്‍ജുന്‍ ഫോട്ടോയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തത്.

1988ലാണ് അര്‍ജുനും നിവേദിതയും വിവാഹിതരാകുന്നത്. കന്ന‍ട നടന്‍ രാജേഷിന്‍റെ മകളാണ് നിവേദിത. 1986ല്‍ പുറത്തിറങ്ങിയ രാജ സപ്തമി എന്ന കന്നട ചിത്രത്തില്‍ നിവേദിത അഭിനയിച്ചിട്ടുണ്ട്.

ഐശ്വര്യ, അഞ്ജന എന്നിവരാണ് അര്‍ജുന്‍റെയും നിവേദിതയുടെയും മക്കള്‍. ഇതില്‍ ഐശ്വര്യ സര്‍ജ 2013ൽ പട്ടത്തു യാനൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഐശ്വര്യയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം ഖില്ലാഡിയാണ് അര്‍ജുന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രം. രവി തേജ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളി താരം ഉണ്ണിമുകുന്ദനും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Similar Posts