
അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍
ആഡംബര വാച്ച് പ്രശ്നമായി; നടന്‍ അര്‍നോള്‍ഡ് ഷ്വാസ്നെഗറിനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു
|അമേരിക്കയില്‍ നിന്നെത്തിയതായിരുന്നു അര്‍നോള്‍ഡ്
മ്യൂണിക്: ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്നെഗറിനെ ജര്‍മനിയിലെ മ്യൂണിക് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. കസ്റ്റംസ് വിഭാഗമാണ് കസ്റ്റഡിയിലെടുത്തത്. മൂന്നു മണിക്കൂറിനു ശേഷമാണ് താരത്തെ വിട്ടയച്ചത്.
അമേരിക്കയില്‍ നിന്നെത്തിയതായിരുന്നു അര്‍നോള്‍ഡ്.താരത്തെ വിട്ടെങ്കിലും ലക്ഷ്വറി വാച്ച് വിട്ടുനല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരം 10000 യൂറോക്ക്(9 ലക്ഷത്തിലധികം രൂപ) മുകളില്‍ പണമോ അതിനു തുല്യമായോ മൂല്യമുള്ള രാജ്യത്തേക്ക് കൊണ്ടുവരുമ്പോള്‍ അത് അധികൃതരെ അറിയിക്കണം. കൂടാതെ യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒരു ഉല്‍പന്നം ജര്‍മനിയിലേക്ക് കൊണ്ടുവരുന്നതിന് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണം.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ഫണ്ട് കണ്ടെത്താനായി ലേലത്തിന് വയ്ക്കാന്‍ കൊണ്ടുവന്നതാണ് വാച്ച്. താരത്തിന് ഒരു ഓസ്ട്രിയന്‍ റിസോര്‍ട്ടാണ് ഇത് സമ്മാനിച്ചിരുന്നത്. കസ്റ്റംസ് ഫോമില്‍ ഈ വാച്ചിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. ഇതാണ് പുലിവാലായത്. എന്നാൽ ഡിക്ലറേഷൻ ഫോം പൂരിപ്പിക്കാൻ അർനോൾഡിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സിബിഎസ് റിപ്പോർട്ട് ചെയ്തു. നികുതി അടച്ച ശേഷമാണ് അര്‍നോള്‍ഡ് വിമാനത്താവളം വിട്ടത്.