< Back
Entertainment
അരുൺ ഗോപി-ഉദയ്കൃഷ്ണ-ദിലീപ് ചിത്രം കളിക്കോട്ട പാലസിൽ ആരംഭിച്ചു
Entertainment

അരുൺ ഗോപി-ഉദയ്കൃഷ്ണ-ദിലീപ് ചിത്രം കളിക്കോട്ട പാലസിൽ ആരംഭിച്ചു

Web Desk
|
29 Sept 2022 7:27 AM IST

തമന്ന നായികയാവുന്ന ചിത്രം ജേർണി കം ത്രില്ലറായിരിക്കും

രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം കൊച്ചിയിലെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസ്സിൽ ആരംഭിച്ചു.അജിത് വിനായകാ ഫിലിംസിന്‍റെ ബാനറിൽ വിനായകാ അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദുരൂഹതകൾ ഒരുക്കി ജേർണി കം ത്രില്ലറായിരിക്കും ചിത്രം. ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ. കൊച്ചി, യു.പി, ജാർഖണ്ഡ്, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രം ചിത്രീകരിക്കുക.

തെന്നിന്ത്യൻ നടി തമന്ന നായികയാകുന്ന ചിത്രത്തിൽ മറ്റു ഭാഷകളിലെ അഭിനേതാക്കൾ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ബോളിവുഡിലെ അഞ്ചു പ്രമുഖ വില്ലന്മാർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് സംവിധായകനായ അരുൺ ഗോപി പറഞ്ഞു.

സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം -സാം സി.എസും ഷാജികുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം-സുഭാഷ് കരുൺ, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യം ഡിസൈൻ-പ്രവീൺ വർമ്മ,അസോസിയേറ്റ് ഡയറക്ടർ-പ്രകാശ്.ആർ.നായർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രതീഷ് പാലോട്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്‌സ്-ഷിഹാബ് വെണ്ണല, ആന്‍റണി കുട്ടമ്പുഴ. പി.ആര്‍.ഒ-വാഴൂര്‍ ജോസ്.


Similar Posts