< Back
Entertainment

Entertainment
ആസിഫ് അലി നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'എ രഞ്ജിത് സിനിമ' യുടെ റിലീസ് ഡേറ്റ് പുറത്ത്
|27 Nov 2023 6:45 PM IST
ആസിഫ് അലി വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രം മലയാളത്തിലെ ഒരു ലൂപ്പ് സിനിമ കൂടിയാണ്
ആസിഫ് അലി നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'എ രഞ്ജിത് സിനിമ' ഡിസംബർ എട്ടിന് റിലീസാകും. ആസിഫ് അലി വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രം മലയാളത്തിലെ ഒരു ലൂപ്പ് സിനിമ കൂടിയാണ്. നവാഗതനായ നിഷാന്ത് സട്ടുവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നാളെ സെന്റ് ആൽബർട്ട് കോളേജിൽ വെച്ച് നടക്കും. മിഥുൻ ആശോകനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.
ആസിഫലിക്ക് പുറമെ സൈജു കുറുപ്പ്, അജു വർഗീസ്, രഞ്ജി പണിക്കർ, ഹരിശ്രീ അശോകൻ, നമിതാ പ്രമോദ്, ആൻസൺ പോൾ, ഹന്ന റെജി കോശി, ജുവൽ മേരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ലുമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയും ബാബു ജോസഫ് അമ്പാട്ടുമാണ് ചിത്രം നിർമിച്ചത്. സുനോജ് വേലായുധനും കുഞ്ഞുണ്ണി എസ് കുമാറുമാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്. മനോജ് സി.എസ് എഡിറ്റിംഗും നിർവഹിച്ചു.