< Back
Entertainment
ഷാരൂഖ് ഖാനും നയന്‍താരയും ഒന്നിക്കുന്നു; ആറ്റ്‍ലി ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍
Entertainment

ഷാരൂഖ് ഖാനും നയന്‍താരയും ഒന്നിക്കുന്നു; ആറ്റ്‍ലി ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍

Web Desk
|
12 Aug 2021 1:33 PM IST

ആറ്റ്‍ലിയാണ് ചിത്രത്തിന്‍റെ സംവിധാനം

തെന്നിന്ത്യയില്‍ തിളങ്ങിയ നയന്‍താര ഇനി ബി ടൌണിലേക്ക്. സ്വപ്ന സമാനമായ തുടക്കമാണ് നയന്‍സിന് ബോളിവുഡില്‍ ലഭിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്‍റെ നായികയായിട്ടാണ് നടിയുടെ ഹിന്ദിയിലെ അരങ്ങേറ്റം. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ആറ്റ്‍ലിയാണ് ചിത്രത്തിന്‍റെ സംവിധാനം.

വന്‍ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആഗസ്ത് അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി ഷെഡ്യൂളുകളിലായാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഗസ്ത് 15ന് ടീസര്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍. കിംഗ് ഖാന്‍ ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അടുത്തിടെ ഷാരൂഖും നയന്‍താരയും ഒരുമിച്ച് ചിത്രത്തിന് വേണ്ടി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം ആറ്റ്‍ലി ഒരുക്കുന്ന ചിത്രം കൂടിയാണിത്. 2019ല്‍ പുറത്തിറങ്ങിയ ബിഗിലാണ് അവസാന ചിത്രം.

Similar Posts