< Back
Entertainment

Entertainment
നടൻ സുനിൽ സുഖദയുടെ കാറിന് നേരെ ആക്രമണം
|15 Jan 2023 5:51 PM IST
രണ്ടു ബൈക്കുകളിൽ എത്തിയ നാലു പേരാണ് ആക്രമണം നടത്തിയത്
തൃശൂർ : നടൻ സുനിൽ സുഖദയുടെ കാറിന് നേരെ ആക്രമണം. തൃശൂർ കുഴിക്കാട്ടുശേരിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. രണ്ടു ബൈക്കുകളിൽ എത്തിയ നാലു പേരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ആളൂർ പൊലീസ് കേസെടുത്തു.
നാടക പരിശീലനവുമായി ബന്ധപ്പെട്ട് കുഴിക്കാട്ടുശേരിയിലെത്തിയതായിരുന്നു സുനിൽ സുഖദ. സുഹ്യത്തുക്കളായ നാല് പേർക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.