
കടുവ, ഗാർഗി, ഡാർലിങ്‌സ്; ആഗസ്റ്റിലെ ഒ.ടി.ടി റിലീസുകൾ അറിയാം
|ആലിയ ഭട്ട് ആദ്യമായി നിർമിക്കുന്ന 'ഡാർലിങ്‌സ്' ആഗസ്റ്റ് അഞ്ച് മുതൽ നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിക്കും
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലെത്തുകയാണ് ആഗസ്റ്റ് മാസത്തില്‍. തിയേറ്ററുകളില്‍ ഗംഭീര വിജയം നേടിയ ഷാജി കൈലാസ്- പൃഥ്വിരാജ് ടീമിന്‍റെ കടുവ, ആലിയ ഭട്ട് നായികയാകുന്ന, മലയാളി താരം റോഷന്‍ മാത്യൂസ് പ്രധാനകാഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡാര്‍ലിങ്സ്, സായ് പല്ലവിയുടെ തെലുങ്ക് ചിത്രം ഗാര്‍ഗി എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്.

കടുവ
കടുവ ആഗസ്റ്റ് നാല് മുതല്‍ ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. സിനിമ ഇതിനോടകം 50 കോടി ക്ലബ്ബില്‍ ഇടം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. സിംഹാസനം എന്ന ചിത്രത്തിന് ശേഷമാണ് പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. ജൂലൈ ഏഴിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തിയത്.

ഡാര്‍ലിങ്സ്
ആലിയ ഭട്ട് നായികയായ ഡാര്‍ലിങ്സ് ആഗസ്റ്റ് അഞ്ച് മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും. ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്‌ഷന്‍സും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരം റോഷന്‍ മാത്യു, വിജയ് വര്‍മ്മ , ഷെഫാലി ഷാ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തും. ജസ്മീത്ത് കെ. റീനാണ് ചിത്രത്തിന്റെ സംവിധാനം. ചോക്ക്ഡ് എന്ന ബോളിവുഡ് സിനിമയ്ക്ക് ശേഷം റോഷൻ അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഡാര്‍ലിങ്സ്. ഡാര്‍ക്ക് കോമഡി വിഭാഗത്തിൽപെടുന്ന ചിത്രത്തിന്‍റെ ട്രെയിലറും ഗാനരംഗങ്ങളും മികച്ച പ്രതികരണം നേടിയിരുന്നു.

സബാഷ് മിത്തു
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്‍റെ ജീവിതം പറയുന്ന സബാഷ് മിത്തു ആഗസ്റ്റ് 15ന് നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനം ആരംഭിക്കും. ബോളിവുഡ് താരം തപ്സി പന്നുവാണ് മിതാലി രാജായെത്തുന്നത്. ശ്രീജിത്ത് മുഖര്‍ജിയാണ് ചിത്രത്തിന്‍റെ സംവിധാനം. തപ്സിക്കൊപ്പം വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സബാഷ് മിത്തുവിന്‍റെ സൗണ്ട് ഡിസൈനര്‍.

ആവാസവ്യൂഹം
ചലച്ചിത്ര മേളകളില്‍ നിരവധി പുരസ്കാരങ്ങളും നിരൂപക പ്രശംസയും നേടിയ ആവാസവ്യൂഹം എന്ന ചിത്രം സോണി ലിവിലൂടെ ആഗസ്റ്റ് നാലിന് പ്രേക്ഷകരിലെത്തും. പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങളേയും അതുവഴി പ്രകൃതിക്കുണ്ടാവുന്ന നാശവുമായി ചിത്രത്തിന്‍റെ പ്രമേയം. കാത്തിരുന്ന് ക്ഷമയോടെ പകർത്തിയ തവളകളും ആമകളും തുമ്പികളുമടങ്ങുന്ന ജീവജാലങ്ങളുടെ മിഴിവാർന്ന ദൃശ്യങ്ങളാണ് ആവാസവ്യൂഹത്തിന്റെ പ്രത്യേകത. ക്രിഷാന്താണ് ആവാസവ്യൂഹം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.

ജോണ്‍ ലൂഥര്‍
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോൺ ലൂഥർ ആഗസ്റ്റ് അഞ്ചിന് മനോരമ മാക്സിൽ സ്ട്രീമിങ്ങ് ആരംഭിക്കും. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ നവാഗതനായ അഭിജിത്ത് ജോസഫാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സംവിധായകനായ അഭിജിത്ത് ജോസഫ് തന്നെയാണ്. അൽഫോൻസാ ഫിലിംസിന്റെ ബാനറിൽ തോമസ് മാത്യൂ ആണ് ചിത്രം നിർമിച്ചത്. ജോണ്‍ ലൂഥര്‍ തിയേറ്ററുകളിലെത്തിയത് മെയ് 27നായിരുന്നു.
ഗാര്‍ഗി
സായ് പല്ലവി നായികയാകുന്ന തെലുങ്ക് ചിത്രം ഗാർഗി സോണി ലിവിലൂടെയാകും പ്രേക്ഷകരിലെത്തുക. ആഗസ്റ്റ് പകുതിയോടെ ചിത്രത്തിന്‍റെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നീതിക്കുവേണ്ടി പോരാടുന്ന ഒരു സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കുന്ന ചിത്രമാണ് ഗാർഗി. റിച്ചി ഫെയിം ഗൗതം രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രവിചന്ദ്രൻ രാമചന്ദ്രൻ, ഐശ്വര്യ ലക്ഷ്മി, തോമസ് ജോർജ്, ഗൗതം രാമചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ജൂലൈ 15 നാണ് ഗാര്‍ഗി തിയേറ്ററുകളിലെത്തിയത്.
അതേസമയം, ജൂലൈ മാസത്തിൽ ഒ.ടി.ടി റിലീസായ ചിത്രങ്ങൾ ആഗസ്റ്റിലും മികച്ച പ്രതികരണത്തോടെ സ്ട്രീമിങ് തുടരുകയാണ്. 777 ചാര്‍ലി, പ്രകാശന്‍ പറക്കട്ടെ, 19 (1) എ, ഗുഡ് ലക്ക് ജെറി തുടങ്ങിയ ചിത്രങ്ങളായിരുന്നു കഴിഞ്ഞ മാസം ഒ.ടി.ടി റിലീസിനെത്തിയത്.