Entertainment
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ചിത്രം ?
Entertainment

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ചിത്രം ?

Web Desk
|
27 Oct 2022 5:17 PM IST

ബി ഉണ്ണികൃഷ്ണൻ അവസാനമായി സംവിധാനം ചെയ്തത് മമ്മൂട്ടി നായകനായ ക്രിസ്റ്റഫറാണ്.

ക്രിസ്റ്റഫറിന് ശേഷം ബി ഉണ്ണികൃഷ്ണൻ ദിലീപിനെ നായകനാക്കി പുതിയ ചിത്രം നിർമിക്കുമെന്ന് റിപ്പോർട്ട്. സ്മാർട്ട് സിറ്റി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ബി ഉണ്ണികൃഷ്ണൻ അവസാനമായി സംവിധാനം ചെയ്തത് മമ്മൂട്ടി നായകനായ ക്രിസ്റ്റഫറാണ്.

'കേശു ഈ വീടിന്‍റെ നാഥന്‍' എന്ന ചിത്രമാണ് ദിലീപിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 'മൈ സാന്‍റ'യാണ് ദിലീപിന്‍റേതായി തിയറ്ററുകളില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. 'രാമലീലയ്ക്ക്' ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ദിലീപ് നിലവില്‍ അഭിനയിക്കുന്നത്. 'തട്ടാശ്ശേരി കൂട്ടം' എന്ന ചിത്രത്തിലൂടെ ദിലീപ് നിര്‍മാണ രംഗത്തും സജീവമാണ്.

മമ്മൂട്ടിയെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. വിനയ് റായ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. വിനയിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.


Similar Posts