< Back
Entertainment
സാധ്യമല്ല എന്നറിയാമെങ്കിൽ പോലും ഇന്നിത്തിരി മാന്യത കാണിക്കണമെന്ന് ഞാൻ ലിസ്റ്റിനോട് പറഞ്ഞിരുന്നു; പരിഹാസത്തിന് മറുപടിയുമായി ബി.ഉണ്ണികൃഷ്ണൻ
Entertainment

'സാധ്യമല്ല എന്നറിയാമെങ്കിൽ പോലും ഇന്നിത്തിരി മാന്യത കാണിക്കണമെന്ന് ഞാൻ ലിസ്റ്റിനോട് പറഞ്ഞിരുന്നു'; പരിഹാസത്തിന് മറുപടിയുമായി ബി.ഉണ്ണികൃഷ്ണൻ

ജെയ്സി തോമസ്
|
18 Feb 2026 1:08 PM IST

ഇവിടെ ഒരുപാട് ആളുകൾ ഡയറക്ടർമാർ ആയിട്ടുണ്ട്

നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിനിടെ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകളും അതിന് ഉണ്ണികൃഷ്ണൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

"ഇവിടെ ഒരുപാട് ആളുകൾ ഡയറക്ടർമാർ ആയിട്ടുണ്ട്. അവർക്കൊക്കെ ആ സിനിമ ഡയറക്ട് ചെയ്യുന്ന കാര്യം മാത്രം ഫോക്കസ് ചെയ്താൽ മതി. പക്ഷെ ഉണ്ണിയേട്ടനെ സംബന്ധിച്ച് അങ്ങനെയല്ല... പല പല ആളുകളെ ബാൻ ചെയ്യുന്നതിന്റെ ഇടക്ക് വേണം പുള്ളിക്ക് ഡയറക്ട് ചെയ്യാൻ! അപ്പൊ ഒരുപാട് ടാസ്ക് എടുത്താണ് ഉണ്ണിയേട്ടൻ സിനിമ ചെയ്യുന്നത്. അതുകൊണ്ട് ഈ ചിത്രം വലിയ വിജയമാകട്ടെ" എന്നാണ് ലിസ്റ്റിൻ പറഞ്ഞത്.

ലിസ്റ്റിന്‍റെ വാക്കുകൾ കേട്ട് സദസ് ഒന്നാകെ ചിരിച്ചുമറിഞ്ഞു. തൊട്ടുപിന്നാലെ മറുപടിയുമായി ബി .ഉണ്ണികൃഷ്ണനെത്തി. "സാധ്യമല്ല എന്നറിയാമെങ്കിൽ പോലും, ഇന്നിത്തിരി മാന്യത കാണിക്കണമെന്ന് ഞാൻ ലിസ്റ്റിനോട് പറഞ്ഞിരുന്നു... പക്ഷെ അദ്ദേഹത്തിന് എത്ര നിയന്ത്രിച്ചാലും അത് വെളിയിൽ വരുന്നത് കൊണ്ട്, നമുക്ക് പൊറുത്തു വിടാം..!!" എന്നായിരുന്നു സംവിധായകന്‍റെ മാസ് ഡയലോഗ്.

Similar Posts