< Back
Entertainment
ഇത് സംവിധായകന്‍ മോഹന്‍ലാല്‍; ബറോസിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
Entertainment

ഇത് സംവിധായകന്‍ മോഹന്‍ലാല്‍; ബറോസിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

Web Desk
|
19 July 2022 1:13 PM IST

സെറ്റില്‍ നിറയെ മോഹന്‍ലാല്‍ മയമാണ്. നിര്‍ദേശങ്ങള്‍ നല്‍കുന്ന, കട്ടും ആക്ഷനും പറയുന്ന ലാലിനെയൊക്കെ വീഡിയോയില്‍ കാണാം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ലൊക്കെഷനില്‍ നിന്നുള്ള ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സെറ്റില്‍ നിറയെ മോഹന്‍ലാല്‍ മയമാണ്. നിര്‍ദേശങ്ങള്‍ നല്‍കുന്ന, കട്ടും ആക്ഷനും പറയുന്ന ലാലിനെയൊക്കെ വീഡിയോയില്‍ കാണാം. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുള്ള പീരിയോഡിക് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. 400 വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. ബറോസിന്‍റെ മുന്നിലേക്ക് നിധി തേടി ഒരു കുട്ടി എത്തുന്നതാണ് സിനിമയുടെ പ്രമേയം.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍റെ സൃഷ്ടാവ് ജിജോ പുന്നൂസിന്‍റെ രചനയിലാണ് ബറോസ് ഒരുങ്ങുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകന്‍. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.




Similar Posts