< Back
Entertainment
അച്ഛന്‍റെ തിരക്കഥയില്‍ മകള്‍ നായികയാകുന്നു; അന്നാ ബെന്നിന്‍റെ അഞ്ചു സെന്‍റും സെലീനയും ചിത്രീകരണം തുടങ്ങി
Entertainment

അച്ഛന്‍റെ തിരക്കഥയില്‍ മകള്‍ നായികയാകുന്നു; അന്നാ ബെന്നിന്‍റെ 'അഞ്ചു സെന്‍റും സെലീനയും' ചിത്രീകരണം തുടങ്ങി

Web Desk
|
21 Nov 2022 12:28 PM IST

e4 എന്‍റര്‍ടെയ്ന്‍മെന്‍സിന്‍റെയും എ.പി ഇന്‍റര്‍നാഷണലിന്‍റെയും ബാനറിൽ മുകേഷ് ആർ മേത്ത , സി.വി സാരഥി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്

ബെന്നി പി.നായരമ്പലത്തിന്‍റെ തിരക്കഥയിൽ ആദ്യമായി അന്നാ ബെൻ നായികയാകുന്നു. ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജെക്സൺ ആന്‍റണി സംവിധാനം ചെയുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു.

5 സെന്‍റും സെലീനയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അന്നയും മാത്യു തോമസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, ബെന്നി പി.നായരമ്പലം, സുധി കോപ്പ, സിബി തോമസ്, പോളി വത്സൻ, അരുൺ പാവുമ്പ, രാജേഷ് പറവൂർ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി, ഹരീഷ് പെങ്ങൻ തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിടുന്ന മറ്റു താരങ്ങൾ. e4 എന്‍റര്‍ടെയ്ന്‍മെന്‍സിന്‍റെയും എ.പി ഇന്‍റര്‍നാഷണലിന്‍റെയും ബാനറിൽ മുകേഷ് ആർ മേത്ത , സി.വി സാരഥി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, സംഗീതം: ഹിഷാം അബ്ദുൽ വഹാബ്, ലിറിക്‌സ്: കൈതപ്രം, ബി കെ ഹരിനാരായണൻ, എഡിറ്റിംഗ്: രഞ്ജൻ എബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രേംലാൽ കെ കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സിങ്: രാജാകൃഷ്ണൻ, കലാ സംവിധാനം: ത്യാഗു തവനൂർ, ചമയം: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ,മാർക്കറ്റിംഗ് കൺസൽട്ടൻറ്: കാറ്റലിസ്റ്റ്,ചീഫ് അസ്സോസിയേറ്റ്: സുധിഷ് ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അബിൻ എടവനക്കാട്, പ്രൊഡക്ഷൻ മാനേജർ: അനീഷ് ചന്ദ്രൻ ആർ, വിഎഫ്എക്സ്: അജീഷ് പി തോമസ്, അസ്സോസിയേറ്റ് ഡയറക്ടർ: അമ്പു ആർ നായർ, സ്റ്റിൽസ്: ഗിരി ശങ്കർ, പി.ആർ.ഒ: എ.എസ് ദിനേശ്, വാഴൂർ ജോസ്, ഡിസൈൻസ്: കോളിൻസ് ലിയോഫിൽ.

Similar Posts