< Back
Entertainment
പൂച്ചകൾക്ക് നടുവിൽ ഷെയിൻ നിഗം; ബർമുഡയുടെ നാലാമത്തെ ബിൽബോർഡ് പോസ്റ്റർ പുറത്തുവിട്ടു
Entertainment

പൂച്ചകൾക്ക് നടുവിൽ ഷെയിൻ നിഗം; ബർമുഡയുടെ നാലാമത്തെ ബിൽബോർഡ് പോസ്റ്റർ പുറത്തുവിട്ടു

Web Desk
|
10 Oct 2021 3:11 PM IST

ഇരുട്ടിൽ കിടക്കുന്ന ഷെയ്ൻ നിഗത്തിന്റെ ചിത്രം ഉൾകൊള്ളിച്ചാണ് നാലാമത്തെ ബിൽബോർഡ് പോസ്റ്റർ പുറത്തിറങ്ങിയിട്ടുള്ളത്

ഷെയിൻ നിഗം നായകനാവുന്ന ഏറ്റവും പുതിയ ചിത്രം 'ബർമുഡ'യുടെ നാലാമത്തെ ബിൽബോർഡ് പോസ്റ്റർ പുറത്തിറങ്ങി. 24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ്. സി. കെ, ബിജു. സി. ജെ, ബാദുഷ. എൻ. എം എന്നിവരുടെ നിർമ്മാണത്തിൽ ടി. കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, ഷെയ്നിനെ കൂടാതെ വിനയ് ഫോർട്ട്, ഇന്ദ്രൻസ്, സുധീർ കരമന എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇരുട്ടിൽ കിടക്കുന്ന ഷെയ്ൻ നിഗത്തിന്റെ ചിത്രം ഉൾകൊള്ളിച്ചാണ് നാലാമത്തെ ബിൽബോർഡ് പോസ്റ്റർ പുറത്തിറങ്ങിയിട്ടുള്ളത്. നായകന് പുറമെ ചുറ്റും ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന പൂച്ചകളെയും പോസ്റ്ററിൽ കാണാം. 'മിസ്റ്റീരിയസ് ഓഫ് മിസ്സിംഗ്' എന്ന ടാഗ് ലൈനോട് കൂടി റിലീസായിരിക്കുന്ന പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുകയാണ്.

കൃഷ്ണദാസ് പങ്കി കഥയും തിരക്കഥയും നിർവ്വഹിക്കുന്ന 'ബർമുഡ'യിലെ സംഗീത സംവിധാനം രമേശ് നാരായണനാണ്. 'കാണാതായതിന്റെ ദുരൂഹത' എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിൽ കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക. അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകർ പ്രസാദ് എഡിറ്റിങ് നിർവഹിക്കുന്നു.

Related Tags :
Similar Posts