< Back
Entertainment

Entertainment
ഭാവനയുടെ 'ബജറംഗി 2 'എത്തുന്നു; ഈ മാസം 29ന് ചിത്രം റിലീസ് ചെയ്യും
|8 Oct 2021 8:55 PM IST
2013 ലാണ് സിനിമയുടെ ആദ്യ ഭാഗം റിലീസ് ചെയ്തത്
കന്നഡ സിനിമാ ലോകം കാത്തിരിക്കുന്ന 'ബജറംഗി 2 ' ഈ മാസം 29ന് റിലീസ് ചെയ്യും. മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവനയും കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ബജറംഗി 2 '. 2013 ലാണ് സിനിമയുടെ ആദ്യ ഭാഗം റിലീസ് ചെയ്തത്. എ. ഹർഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോവിഡ് പ്രതിസന്ധി കാരണം ഷൂട്ടിംഗ് നിർത്തിവെച്ചതിനാൽ റിലീസ് നിണ്ടുപോവുകയായിരുന്നു.
നായകൻ ശിവരാജ് കുമാറിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്. പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ ട്രീസർ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു.
ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ഒരുമിച്ചാണ് സിനിമ നിർമിക്കുന്നത്. സ്വാമി ജെ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ.