< Back
Entertainment

Entertainment
എബ്രിഡ് ഷൈനും ജിബു ജേക്കബും ഒരുമിക്കുന്നു, നായകനായി ജോമോന്‍ ജ്യോതിര്‍; 'ഭീകരന്‍' ടെറ്റില്‍ പോസ്റ്റര്‍ പുറത്ത്
|19 Aug 2024 4:27 PM IST
'ഗുരുവായൂരമ്പല നടയില്‍', 'വാഴ' തുടങ്ങിയ ചിത്രങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് ജോമോന്‍ ജ്യോതിര്‍
എബ്രിഡ് ഷൈനിന്റെ തിരക്കഥയില്‍ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഭീകരന്‍' ഒരുങ്ങുന്നു. സംവിധായകരായ എബ്രിഡ് ഷൈനും ജിബു ജേക്കബും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ഇരുവരുടെയും നിര്‍മ്മാണപങ്കാളിത്തത്തിലുള്ള ജെ& എ സിനിമാ ഹൗസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും പിന്നീട് 'ഗുരുവായൂരമ്പല നടയില്‍', 'വാഴ' തുടങ്ങിയ ചിത്രങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ ജോമോന്‍ ജ്യോതിര്‍ ആണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്.
ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അതേസമയം,സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പോസ്റ്റര്‍ ഡിസൈന്‍: ആള്‍ട്രീഗോ, പിആര്‍ഒ: ആതിര ദില്‍ജിത്ത്