< Back
Entertainment
ബിഗ് ബോസ് വിഡിയോ ഷെയർ ചെയ്യാറുണ്ടോ ?  അക്കൗണ്ടുകൾക്ക് ഏഴിൻ്റെ പണി വരുന്നുണ്ട്

Photo| Asianet

Entertainment

ബിഗ് ബോസ് വിഡിയോ ഷെയർ ചെയ്യാറുണ്ടോ ? അക്കൗണ്ടുകൾക്ക് ഏഴിൻ്റെ പണി വരുന്നുണ്ട്

Web Desk
|
21 Oct 2025 6:38 PM IST

ഓൺലൈൻ പേജുകൾ അനധികൃതമായി ഉള്ളടക്കം പ്രചരിപ്പിക്കുന്നു എന്നാണ് പരാതി

ചെന്നൈ: ബിഗ് ബോസ് മലയാളം എഴാം സീസണിൻ്റെ കണ്ടൻ്റുകൾ ചോർത്തുന്ന സോഷ്യൽ മീഡിയ പേജുകൾക്കെതിരെ നിയമ നടപടിയുമായി അണിയറപ്രവർത്തകർ. സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് ഉള്ളടക്കം ചോർത്തിയതിനാണ് നടപടി സ്വീകരിച്ചത്. അത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനെതിരെ അവതാരകൻ മോഹൻലാലും പരിപാടിയിൽ പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. ടെലികാസ്റ്റ് ചെയ്യും മുമ്പേ തന്നെ എവിക്ഷൻ ഉൾപ്പടെയുള്ള പ്രധാന കണ്ടൻ്റുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ ചോർത്തുന്ന സംഭവങ്ങൾ വർധിക്കുന്നതായാണ് ആക്ഷേപം.

ഓൺലൈൻ പേജുകൾ അനധികൃതമായി ഉള്ളടക്കം പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. ഷോ ഉള്ളടക്കത്തിന്റെ നിയമവിരുദ്ധമായ പ്രചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും പ്ലാറ്റ്‌ഫോമുകൾക്കുമെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കാനാണ് ചാനൽ തീരുമാനം.

ഒരു സസ്പെൻസ് ത്രില്ലർ സിനിമ കാണുമ്പോൾ അതിന്റെ ക്ലൈമാക്സ് വെളിപ്പെടുത്തി ആസ്വാദനം നശിപ്പിക്കുന്നവരെപ്പോലെയാണ് ഇവരെന്നായിരുന്നു മോഹൻലാൽ ഇതിന് നല്‍കിയ മുന്നറിയിപ്പ്.“biggbossmalayalam7”, “famecontents” എന്നിവയുൾപ്പെടെ 25 പേജുകൾക്കെതിരെയാണ് ഏഷ്യാനെറ്റ് പരാതി നൽകിയിരിക്കുന്നത്.

Similar Posts