< Back
India

India
'കശ്മീർ ഫയൽസ്' യുട്യൂബിൽ അപ്‍ലോഡ് ചെയ്യൂ.. ആളുകൾ സൗജന്യമായി കാണട്ടെ: അരവിന്ദ് കേജ്‍രിവാള്‍
|25 March 2022 10:37 AM IST
കശ്മീർ ഫയൽസ സംസ്ഥാനത്ത് നികുതി രഹിതമാക്കണമെന്ന ബിജെപിയുടെ ആവശ്യത്തിനെതിരെയാണ് കേജ്രിവാളിന്റെ പ്രതികരണം
'കശ്മീർ ഫയൽസ്' യുട്യൂബിൽ അപ്ലോഡ് ചെയ്യാൻ വിവേക് അഗ്‌നിഹോത്രിയോട് ബിജെപി ആവശ്യപ്പെടണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. വ്യാഴാഴ്ച ഡൽഹി നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ,കശ്മീർ ഫയൽസ് സംസ്ഥാനത്ത് നികുതി രഹിതമാക്കണമെന്ന ബിജെപിയുടെ ആവശ്യത്തിനെതിരെയാണ് കേജ്രിവാളിന്റെ പ്രതികരണം.
'യുട്യൂബിൽ അപ്ലോഡ് ചെയ്യാൻ വിവേക് അഗ്‌നിഹോത്രിയോട് ബിജെപി ആവശ്യപ്പെടണം, എന്നാൽ എല്ലാവർക്കും സൗജന്യമായി കാണാനാകും,' അദ്ദേഹം സംസ്ഥാന നിയമസഭയിൽ പറഞ്ഞു.