< Back
Entertainment
ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ശബരിമലയില്‍; ഹെലികോപ്റ്റര്‍ വഴി മല കയറി
Entertainment

ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ശബരിമലയില്‍; ഹെലികോപ്റ്റര്‍ വഴി മല കയറി

ijas
|
12 Jan 2022 4:37 PM IST

രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍, സഞ്ജയ് ലീല ഭൻസാലിയുടെ ​ഗം​ഗുഭായ് കത്ത്യാവടി എന്നിവയാണ് അജയ്‍യുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ

ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ ഒമ്പതു മണിയോടെ കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ വഴി നിലയ്ക്കലെത്തിയ താരം രാവിലെ പതിനൊന്നരയോടെ പതിനെട്ടാം പടി ചവിട്ടി. തുടര്‍ന്ന് തന്ത്രി, മേല്‍ശാന്തി എന്നിവരെ കണ്ട് അനുഗ്രഹവും വാങ്ങി.

മാളികപ്പുറം നടയിലടക്കം ദര്‍ശനം നടത്തി വഴിപ്പാടുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അജയ് ദേവ്ഗണ്‍ മടങ്ങിയത്. ഇത് നാലാം തവണയാണ് താരം സന്നിധാനത്ത് എത്തുന്നത്.

രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍, സഞ്ജയ് ലീല ഭൻസാലിയുടെ ​ഗം​ഗുഭായ് കത്ത്യാവടി എന്നിവയാണ് അജയ്‍യുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രണ്ട് ചിത്രങ്ങളുടേയും റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. അമിതാഭ് ബച്ചൻ പ്രധാനവേഷത്തിലെത്തുന്ന റൺവേ 34-ന്‍റെ സംവിധായകനും അജയ് ദേവ്​ഗൺ ആണ്.

Similar Posts