< Back
Entertainment
ബോളിവുഡ് നടന്‍ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു
Entertainment

ബോളിവുഡ് നടന്‍ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു

Web Desk
|
11 April 2022 11:19 AM IST

ഞായറാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം

മുംബൈ: പ്രശസ്ത ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു. ഞായറാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. മകന്‍ മരിച്ച് രണ്ടു മാസത്തിന് ശേഷമാണ് കുമാറിന്‍റെ വിയോഗം.

ബ്രയിന്‍ ട്യൂമറിനെ തുടര്‍ന്നാണ് ശിവ് കുമാറിന്‍റെയും ദിവ്യ ജഗ്വാലയുടെയും ഏകമകന്‍ മരിക്കുന്നത്. 16ാം പിറന്നാള്‍ ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു മകന്‍റെ മരണം. 1989ൽ പരിന്ദ എന്ന ചിത്രത്തിലൂടെ എഴുത്തുകാരനായി തന്‍റെ കരിയർ ആരംഭിച്ച നടൻ പിന്നീട് നിരവധി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെട്ടു. ടു സ്റ്റേറ്റ്സ് എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. റോക്കി ഹാന്‍ഡ്സം, അങ്‍ലി കാമിനി, 1942: എ ലവ് സ്റ്റോറി എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

Similar Posts