< Back
Entertainment
അപ്പോ അച്ഛൻ ചത്താ എനിക്കും ജോലി കിട്ട്വോ; ബൂമറാംഗ് ട്രയിലർ
Entertainment

'അപ്പോ അച്ഛൻ ചത്താ എനിക്കും ജോലി കിട്ട്വോ'; ബൂമറാംഗ് ട്രയിലർ

Web Desk
|
14 Jan 2023 7:41 PM IST

മനുസുധാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബൂമറാംഗ്

മനുസുധാകരൻ സംവിധാനം ചെയ്യുന്ന ബൂമറാംഗ് എന്ന സിനിമയുടെ ട്രയിലർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഡെയിൽ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ബൂമറാങ്.

'വിവാഹത്തിന്റെ വിജയം പരസ്പരം വാക്കുപാലിക്കുക എന്നതിലാണ്' എന്ന വാക്കുകളോടെയാണ് ട്രയിലർ ആരംഭിക്കുന്നത്. 'അച്ഛൻ ചത്താ എനിക്കും ജോലി കിട്ടുമോ' എന്ന ചെമ്പൻ വിനോദിനോടുള്ള ചോദ്യത്തിന് നൽകുന്ന, 'ഇതേ പോക്കെന്നെ ആണെങ്കിൽ നീ വേഗം തന്നെ എസ്‌ഐ ആകേം ചെയ്യും, ഞാൻ ജയിലിലും പോകും' എന്ന ഉത്തരത്തോടെ ട്രയിലർ അവസാനിക്കുന്നു.



ഈസി ഫ്‌ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കൃഷ്ണദാസ് പങ്കിയാണ് തിരക്കഥും സംഭാഷണവും. വിഷ്ണു നാരായണൻ നമ്പൂതിരിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് അഖിൽ എ ആർ, ഗാനരചന നിർവഹിച്ചിരിക്കുന്നത് അജിത് പെരുമ്പാവൂർ.

സംഗീതം ഒരുക്കിയിരിക്കുന്നത് സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം കെ പി. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ആന്റണി ഏലൂർ, കലാസംവിധാനം ബോബൻ കിഷോർ. ഫെബ്രുവരി മൂന്നിന് ബൂമറാംഗ് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Related Tags :
Similar Posts