< Back
Entertainment
സീതയായി കരീന വേണ്ട, ഹിന്ദുനടി മതി; ബോയ്‌ക്കോട്ട് കരീന ഖാൻ ട്വിറ്ററിൽ ട്രൻഡിങ്
Entertainment

'സീതയായി കരീന വേണ്ട, ഹിന്ദുനടി മതി'; ബോയ്‌ക്കോട്ട് കരീന ഖാൻ ട്വിറ്ററിൽ ട്രൻഡിങ്

Web Desk
|
12 Jun 2021 7:41 PM IST

സിനിമയിലെ വേഷം ചെയ്യാൻ നടി 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു

രാമായാണം അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'സീത ദ ഇൻകാർനേഷനി'ൽ കരീന കപൂറിനെ നായികയാക്കാനുള്ള നീക്കത്തിനെതിരെ സംഘ് പരിവാർ. സീതയായി അഭിനയിക്കാൻ ഹിന്ദുനടി മതി എന്നാണ് സംഘ്പരിവാറിന്റെ ആവശ്യം. നിരവധി പേരാണ് ഈയാവശ്യം ട്വിറ്ററിൽ ഉയർത്തിയത്. ബോയ്‌ക്കോട്ട് കരീന കപൂർ ഖാൻ എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ട്രൻഡിങ്ങാണ്.

കഴിഞ്ഞ ദിവസമാണ് സിനിമയുടെ അണിയറ പ്രവർത്തകർ കരീനയെ സമീപിച്ചത്. വേഷം ചെയ്യാൻ നടി 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഈ വാർത്ത പങ്കുവച്ചാണ് സംഘ്പരിവാർ നടിക്കെതിരെ തിരിഞ്ഞത്.


സീതയേക്കാൾ ശൂർപ്പണഖയുടെ വേഷമാണ് കരീനയ്ക്ക് ചേരുകയെന്ന് ഒരു ട്വിറ്റർ യൂസർ പ്രതികരിച്ചു. സീതയുടെ റോൾ അവർ അർഹിക്കുന്നില്ല, അതു കൊണ്ട് കരീനയെ ബഹിഷ്‌കരിക്കുന്നു എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. ഹൈന്ദവ ദൈവങ്ങളെ ആദരിക്കാത്ത ഒരു നടി ഈ വേഷം ചെയ്യരുത് എന്നാണ് മറ്റൊരാൾ ട്വീറ്റ് ചെയ്തത്. തൈമൂർ ഖാന്റെ അമ്മയായ കരീന എങ്ങനെയാണ് ഈ വേഷം ചെയ്യുക എന്നായിരുന്നു ഒരാളുടെ ചോദ്യം.

ഫെബ്രുവരി അവസാന വാരമാണ് ചിത്രത്തെ കുറിച്ച് അണിയറ പ്രവർത്തകർ പ്രഖ്യാപനം നടത്തിയത്. രാവണനായി രണ്‍വീര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കെവി വിജയേന്ദ്ര പ്രസാദ് ആണ് കഥയും തിരക്കഥയും. എ ഹ്യൂമൺ ബിയിങ് സ്റ്റുഡിയോ ആണ് നിർമാണം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

Similar Posts