< Back
Entertainment
ലോകം, ചേറടിഞ്ഞ ഗോളം... പൃഥ്വിരാജ് ആലപിച്ച ഭ്രമത്തിലെ ലിറിക്കല്‍ വീഡിയോ ശ്രദ്ധ നേടുന്നു
Entertainment

'ലോകം, ചേറടിഞ്ഞ ഗോളം...' പൃഥ്വിരാജ് ആലപിച്ച ഭ്രമത്തിലെ ലിറിക്കല്‍ വീഡിയോ ശ്രദ്ധ നേടുന്നു

Web Desk
|
30 Sept 2021 10:10 PM IST

ആയുഷ്മാന്‍ ഖുറാന കേന്ദ്ര കഥാപാത്രമായെത്തിയ അന്ധാധുന്‍ എന്ന ഹിന്ദി ചിത്രത്തിന്‍റെ റീമേക്കാണ് ഭ്രമം

സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് സുകുമാരന്‍റെ ഭ്രമത്തിലെ "ലോകം" എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. പൃഥ്വിരാജ് റാഷി ഖന്നയും അഭിനയിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നതും പൃഥ്വിരാജ് തന്നെയാണ്. ജോയ് പോളിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജെയ്ക്സ് ബിജോയാണ്. സിനിമ വാഗ്ദാനം ചെയ്യുന്ന ആവേശകരമായ സാഹസങ്ങളിലേക്ക് ട്രാക്ക് കാഴ്ചക്കാർക്ക് ഒരു വീക്ഷണം നൽകുന്നു.

ഉണ്ണി മുകുന്ദൻ, സുധീർ കരമന, മമ്ത മോഹൻദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. അന്ധനായി നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതത്തെക്കുറിച്ചുള്ള കഥയാണ് സിനിമ പറയുന്നത്. രവി കെ ചന്ദ്രൻ സംവിധാനം ചെയ്‌ത സിനിമ ഒക്ടോബർ 7ന് ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീം ചെയ്യും. ആയുഷ്മാന്‍ ഖുറാന കേന്ദ്ര കഥാപാത്രമായെത്തിയ അന്ധാധുന്‍ എന്ന ഹിന്ദി ചിത്രത്തിന്‍റെ റീമേക്കാണ് ഭ്രമം. ബോളിവുഡില്‍ വന്‍ തരംഗം സൃഷ്ടിച്ച സിനിമ അതേ കാഴ്ചാനുഭവം മലയാളത്തിലും ഉറപ്പുവരുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.



Similar Posts