Entertainment
mohanlal viral dance trending

ഒന്നാമന്‍ സിനിമയിലെ ഗാനരംഗം

Entertainment

മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ പാട്ടേതാണ്? ഒടുവില്‍ യുട്യൂബും ചോദിച്ചു

Web Desk
|
6 Oct 2023 4:37 PM IST

2002ല്‍ പുറത്തിറങ്ങിയ ഒന്നാമന്‍ എന്ന ചിത്രത്തിലെ 'പിറന്ന മണ്ണില്‍' എന്ന ഗാനമായിരുന്നു ഇത്

ഭാഷക്ക് അതീതമായി ഒരു ഡാന്‍സ് വീഡിയോയാണ് ആഗോളതലത്തില്‍ ഇപ്പോള്‍ ട്രന്‍ഡിംഗായിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്‍റെ ഈ ഡാന്‍സ് റീല്‍സുകളിലൂടെയും ഷോര്‍ട്സുകളിലൂടെയും തരംഗമായി മാറിയതോടെ യുട്യൂബും അത് ഏറ്റെടുത്തു. ‘മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ ഗാനം ഏതാണ്?’ എന്ന ചോദ്യവുമായി യൂട്യൂബ് ഇന്ത്യ എക്‌സില്‍ എത്തി. സൗണ്ട് മ്യൂട്ട് ചെയ്ത് വൈറല്‍ വീഡിയോയുടെ ഒരു ചെറിയ ക്ലിപ്പ് അവര്‍ പോസ്റ്റ് ചെയ്തത്.

നിരവധി പേരാണ് ഇതിനു താഴെ ഉത്തരവുമായി എത്തിയത്. 2002ല്‍ പുറത്തിറങ്ങിയ ഒന്നാമന്‍ എന്ന ചിത്രത്തിലെ 'പിറന്ന മണ്ണില്‍' എന്ന ഗാനമായിരുന്നു ഇത്. ഈ നൃത്തരംഗമാണ് പല ഭാഷകളായി സോഷ്യല്‍മീഡിയയില്‍ പറക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ പ്രേക്ഷകരിലേക്കും എത്തി. വിവിധ ഭാഷകളിലെ ഗാനങ്ങള്‍ക്കൊപ്പമാണ് ഈ ഡാന്‍സ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ‘ആര്‍ഡിഎക്‌സി’ലെ ‘നീലനിലവേ’, ‘ബീസ്റ്റി’ലെ ‘അറബിക് കുത്ത്’, ‘ലിയോ’യിലെ ‘നാ റെഡി’ തുടങ്ങിയ ഗാനങ്ങള്‍ക്കൊപ്പമാണ് ഈ ഡാന്‍സ് രംഗം ഇപ്പോള്‍ പ്രചരിക്കുന്നത്.

മോഹന്‍ലാല്‍ ചിത്രങ്ങളിലെ നൃത്തരംഗങ്ങളുടെ റീലുകളിലൂടെ ശ്രദ്ധ നേടിയ എ10 ഡാന്‍സിംഗ് ഡെയ്‌ലി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരംഭിച്ച ട്രെന്‍ഡ് ആണിത്. ഇന്റര്‍നാഷണല്‍ ഹിറ്റ് ആയ റാപ് സോംഗ് ല മാമ ഡെ ല മാമ എന്ന ഗാനത്തിന് സിങ്ക് ആവുന്ന തരത്തില്‍ മോഹന്‍ലാലിന്‍റെ എഡിറ്റ് ചെയ്ത വീഡിയോയാണ് ആദ്യം എത്തിയത്.

Similar Posts