< Back
Entertainment
മമ്മൂട്ടിയെടുത്ത ഫോട്ടോ കണ്ട് ചിരിച്ചുകൊണ്ടു തലയാട്ടി ജഗതി ശ്രീകുമാര്‍; സിബിഐ 5ന്‍റെ മേക്കിംഗ് വീഡിയോ കാണാം
Entertainment

മമ്മൂട്ടിയെടുത്ത ഫോട്ടോ കണ്ട് ചിരിച്ചുകൊണ്ടു തലയാട്ടി ജഗതി ശ്രീകുമാര്‍; സിബിഐ 5ന്‍റെ മേക്കിംഗ് വീഡിയോ കാണാം

Web Desk
|
7 May 2022 11:26 AM IST

എസ്.എൻ സ്വാമിയുടെ രചനയിൽ കെ. മധു സംവിധാനം ചെയ്ത ചിത്രത്തിന് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ജഗതി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്

സിബിഐയുടെ അഞ്ചാം ഭാഗമായ സിബിഐ 5 ദി ബ്രയിന്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എസ്.എൻ സ്വാമിയുടെ രചനയിൽ കെ. മധു സംവിധാനം ചെയ്ത ചിത്രത്തിന് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ജഗതി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇപ്പോള്‍ ചിത്രത്തിന്‍റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സൈന മൂവീസിന്‍റെ യൂട്യൂബ് ചാനല്‍ വഴിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

മമ്മൂട്ടി സെറ്റിലെത്തുന്നതും സേതുരാമയ്യരായി മാറുന്നതും ജഗതിയെ വിക്രമാക്കി മാറ്റുന്നതുമെല്ലാം വീഡിയോയിലുണ്ട്. മെയ് 1നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ആദ്യ ഭാഗം പുറത്തിറങ്ങി 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ചാം ഭാഗം പുറത്തിറങ്ങുന്നത്. മമ്മൂട്ടി, മുകേഷ്, ജഗതി ശ്രീകുമാര്‍, സായ്കുമാര്‍ എന്നിവര്‍ ഒഴിച്ച് ബാക്കി അഭിനേതാക്കളെല്ലാം സിബിഐ കുടുംബത്തില്‍ പുതുമുഖങ്ങളാണ്.

ചിത്രത്തിന്‍റെ സ്ട്രീമിങ് അവകാശം റിലീസിനു മുൻപേ നെറ്റ്ഫ്ലിക്‌സ് നേടിയിരുന്നു. സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം സൂര്യ ടിവിയാണ് സ്വന്തമാക്കിയത്. വര്‍ഷങ്ങള്‍ക്കു ശേഷം സര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മിക്കുന്ന ചിത്രമെന്ന സവിശേഷതയും സിബിഐക്കുണ്ട്. ആശാ ശരത്, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, കനിഹ, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.



Similar Posts