< Back
Entertainment

Entertainment
ചന്ദ്രമുഖി 2വിൽ നായികയായി കങ്കണ: സ്ഥിരീകരിച്ച് താരം
|29 Nov 2022 8:55 PM IST
പി. വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഘവ ലോറൻസ് ആണ് നായകൻ
തലൈവിക്ക് ശേഷം തമിഴ് സിനിമയിലേക്ക് വീണ്ടും ബോളിവുഡ് താരം കങ്കണ റണൗട്ട്. മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിലാണ് കങ്കണ വേഷമിടുക.
പി. വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഘവ ലോറൻസ് ആണ് നായകൻ. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. പി.വാസുവിന്റെ സംവിധാനത്തിൽ മറ്റൊരു തമിഴ് ചിത്രത്തിൽ അവസരം ലഭിച്ചതിനെ ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നതെന്ന് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ജ്യോതികയായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ നായിക.2005ൽ പുറത്തിറങ്ങിയ ചിത്രം വൻ ജനപ്രീതി നേടി. ഭൂൽ ഭുലയ്യ എന്ന പേരിൽ ചിത്രം ഹിന്ദിയിലും പുറത്തിറക്കിയിരുന്നു.