< Back
Entertainment
1.51 കോടി രൂപയുടെ തട്ടിപ്പ് കേസ്; ശിൽപ്പ ഷെട്ടിക്കും ഭർത്താവിനും വീണ്ടും കുരുക്ക്
Entertainment

1.51 കോടി രൂപയുടെ തട്ടിപ്പ് കേസ്; ശിൽപ്പ ഷെട്ടിക്കും ഭർത്താവിനും വീണ്ടും കുരുക്ക്

Web Desk
|
14 Nov 2021 1:09 PM IST

അശ്ലീല വീഡിയോകൾ നിർമ്മിച്ച് വിതരണം ചെയ്തതിന് ജൂലൈയിൽ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

മുംബൈ: ബോളിവുഡ് നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ 1.51കോടിയുടെ തട്ടിപ്പ് കേസ്. മുംബൈയിലെ വ്യവസായി നിധിൻ ബറായി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ശിൽപ ഷെട്ടിയും ഭർത്താവും ചേർന്ന് തുടങ്ങിയ ഫിറ്റ്‌നസ് എന്റർപ്രൈസസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് കേസ്. സംരംഭത്തിനായി ദമ്പതികൾ രാജ്യത്തുടനീളമുള്ള നിക്ഷേപകരിൽ നിന്ന് പണം കൈപ്പറ്റിയെന്നാണ് ആരോപണം. തന്റെ 1.51 കോടി രൂപ തിരികെ ചോദിച്ചപ്പോൾ ദമ്പതികൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരൻ പറയുന്നത്.

അശ്ലീല വീഡിയോകൾ നിർമ്മിച്ച് വിതരണം ചെയ്തതിന് ജൂലൈയിൽ രാജ് കുന്ദ്രയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം കഴിഞ്ഞ ആഴ്ചയാണ് രാജ് കുന്ദ്ര പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. നിലവിൽ രാജ് കുന്ദ്ര തന്റെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും നീക്കം ചെയ്തിരിക്കുകയാണ്.

Similar Posts