< Back
Entertainment
ദൈവം കൊണ്ട് കൊടുത്താലും എത്ര രുചിയുള്ള ഭക്ഷണവും അളവ് കഴിഞ്ഞാൽ പിന്നെ കഴിക്കില്ല;  മമ്മൂട്ടിയെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള
Entertainment

ദൈവം കൊണ്ട് കൊടുത്താലും എത്ര രുചിയുള്ള ഭക്ഷണവും അളവ് കഴിഞ്ഞാൽ പിന്നെ കഴിക്കില്ല; മമ്മൂട്ടിയെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള

Web Desk
|
13 Jun 2022 10:57 AM IST

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ ഭക്ഷണശീലത്തെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള മനസു തുറന്നത്

ഭക്ഷണപ്രിയനാണ് മോഹന്‍ലാലെന്നാണ് പൊതുവെ പറയാറുള്ളത്. ഏതു ഭക്ഷണവും ആസ്വദിച്ചുകഴിക്കുന്നയാളാണെന്നും. ഇപ്പോള്‍ മമ്മൂട്ടിയുടെ ഭക്ഷണശീലത്തെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ ഭക്ഷണശീലത്തെക്കുറിച്ച് ഷെഫ് സുരേഷ് പിള്ള മനസു തുറന്നത്. മമ്മൂട്ടി ആഹാരം കഴിക്കുന്നില്ല എന്നൊക്കെ എല്ലാവരും പറയും. അതാണ് അദ്ദേഹത്തിന്‍റെ സൗന്ദര്യ രഹസ്യമെന്നും. എന്നാൽ, എത്ര രുചി ഉണ്ടെങ്കിലും അദ്ദേഹത്തിന്‍റെ അളവ് അദ്ദേഹത്തിന് തന്നെ അറിയാമെന്നാണ് സുരേഷ് പിള്ള പറയുന്നത്.

'മമ്മൂട്ടി ആഹാരം കഴിക്കുന്നില്ലെന്ന് എല്ലാവരും പറയും. അതാണ് അദ്ദേഹത്തിന്‍റെ സൗന്ദര്യത്തിന്‍റെ രഹസ്യം എന്നൊക്കെ. എന്നാൽ, അങ്ങനെയല്ല. അദ്ദേഹം വളരെ രുചിയുള്ള ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. പക്ഷേ, എല്ലാം ഒരു അളവിൽ മാത്രമേ കഴിക്കൂ. ഞണ്ട്, ചെമ്മീൻ ഒക്കെ വളരെ ഇഷ്ടമാണ്. എന്നാൽ, എത്ര രുചി ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ അളവ് അദ്ദേഹത്തിന് അറിയാം. അതിനപ്പുറം ഇനി ദൈവം കൊണ്ടു കൊടുത്താലും കഴിക്കില്ല. അതൊരു പോളിസിയാണ്' – ഷെഫ് പിള്ള പറയുന്നു. നിലവിൽ മമ്മൂട്ടി കമ്പനി നിർമിക്കുന്ന റോഷാക്കിന്‍റെ ഷൂട്ടിംഗിലാണ് മമ്മൂട്ടി ഇപ്പോൾ.


Similar Posts